ആംബുലൻസിൽ അമിതവേഗത്തിൽ വന്ന കെ.എസ്.ആർ.ടി.സി ബസിടിച്ചു

കോവളം: രോഗിയുമായി പോയ 108 ആംബുലൻസിൽ അമിതവേഗത്തിൽ തെറ്റായ ദിശയിൽ വന്ന കെ.എസ്.ആർ.ടി.സി ബസിടിച്ചു. ആംബുലൻസിൽ ഉണ്ടായിരുന്നവർ രക്ഷപ്പെട്ടത് തലനാരിഴക്ക്. മറ്റൊരു ആംബുലൻസ് എത്തി 108ൽ ഉണ്ടായിരുന്ന പരിക്കേറ്റ രോഗിയെ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച പുലർച്ച മൂന്നോടെ ആഴാകുളത്താണ് സംഭവം. വിഴിഞ്ഞം തിയറ്റർ ജങ്ഷന് സമീപം നടന്ന അപകടത്തിൽ പരിക്കേറ്റയാളുമായി മെഡിക്കൽ കോളജിലേക്ക് പോകുകയായിരുന്ന വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ 108 ആംബുലൻസിലാണ് ഗുരുവായൂരിൽനിന്ന് വിഴിഞ്ഞത്തേക്ക് വന്ന വിഴിഞ്ഞം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസ് ഇടിച്ചത്. കോവളം ഭാഗത്തുനിന്ന് വന്ന ബസ് റോഡി​െൻറ വലതുവശത്തുകൂടി ഹംപ് ചാടി കടന്നു പോകവേയാണ് എതിർദിശയിൽ വന്ന ആംബുലൻസിൽ ഇടിച്ചത്. നേരിട്ടുള്ള ആഘാതം ഒഴിവാക്കാൻ റോഡിന് ഇടത്തുവശത്തേക്ക് ചേർത്ത് ആംബുലൻസ് ഒതുക്കിയെങ്കിലും ബസി​െൻറ മുൻ വശം ആംബുലൻസിന് വലത്തുവശത്ത് പിന്നിലായി ഇടിക്കുകയായിരുന്നു. ട്രാഫിക് പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.