ആതിരക്ക്​ പഠിക്കണം; പക്ഷേ അതിന്​ സുമനസ്സുകളുടെ കനിവ്​ വേണം

വെള്ളറട: നെട്ടല്ലിന് ഗുരുതര രോഗം ബാധിച്ച വിദ്യാർഥിനി ചികിത്സസഹായം തേടുന്നു. കാരക്കോണം ത്രേസ്യാപുരം നെടിയവിള പുത്തൻവീട്ടിൽ ലളിതയുടെ മകൾ ആതിരയാണ് അഞ്ച് വർഷമായി നെട്ടല്ലിന് ഗുരുതര രോഗംബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ചെറുവാരക്കോണം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 10ാം ക്ലാസ് വിദ്യാർഥിനിയായ ആതിര നെട്ടല്ലി​െൻറ 60 ശതമാനവും തേയ്മാനം സംഭവിച്ചതിനെ തുടർന്ന് ചികിത്സയിലാണ്. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലാണ് ചികിത്സ. ഒാപറേഷൻ നടത്താൻ മൂന്നുലക്ഷം രൂപ ചെലവ് വരുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. ഇതുവരെയുള്ള ചികിത്സയെ തുടർന്ന് മൂന്നുലക്ഷം രൂപയുടെ കടബാധ്യതയുണ്ട് കുടുംബത്തിന്. ലളിതയുടെ ഭർത്താവ് മറ്റൊരു സ്ത്രീക്ക് ഒപ്പമാണ് താമസം. രോഗിയായ മകളെ വീട്ടിലാക്കി കൂലിപ്പണിക്ക് പോകാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ലളിത. അടിയന്തരമായി ശസ്ത്രക്രിയ നടത്തിയാൽ ആതിരയുടെ സ്ഥിതി മെച്ചപ്പെടുമെന്നും വീണ്ടും സ്കൂളിൽപോയി പഠനം നടത്താൻ കഴിയുമെന്നും ഡോക്ടർമാർ ഉറപ്പുനൽകിയിട്ടുണ്ട്. എന്നാൽ, ശസ്ത്രക്രിയക്കാവശ്യമായ തുക കണ്ടെത്താനാവാതെ പ്രയാസപ്പെടുകയാണ് കുടുംബം. സുമനസ്സുകളുടെ സഹായത്തിലാണ് ഇൗ നിർധന കുടുംബത്തി​െൻറ പ്രതീക്ഷ. ആതിരക്ക് ചികിത്സസഹായം തേടി െഫഡറൽ ബാങ്കി​െൻറ കാരക്കോണം ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 11010100266945. െഎ.എഫ്.എസ് കോഡ്: FDRL 0001101. ഫോൺ: 813680597.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.