കായികതാരങ്ങൾക്ക്​ വിനയായി കാലാവസ്ഥ

കൊല്ലം: ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ രണ്ടുദിവസമായി നടക്കുന്ന സ്കൂൾ കായികമേളയിൽ താരങ്ങൾക്ക് ജില്ലയിലെ കാലാവസ്ഥ വിനയാകുന്നതായി പി.ടി അധ്യാപകർ. മേള തുടങ്ങുന്നതിന് രണ്ടുദിവസം മുമ്പുവരെ അനുകൂല കാലാവസ്ഥയായിരുന്നു. എന്നാൽ, മേള തുടങ്ങിയ വ്യാഴാഴ്ചയും രണ്ടാംദിനമായ വെള്ളിയാഴ്ചയിലും ചാറ്റൽമഴയും കാറ്റും അടങ്ങിയ അന്തിരീക്ഷമായിരുന്നു. ഇത് പ്രതിഭകളായ താരങ്ങളെ ബാധിക്കുമെന്നാണ് അധ്യാപകർ പറയുന്നു. ഗ്രൗണ്ടി​െൻറ ഒരുഭാഗത്തേക്ക് മാത്രമുള്ള കാറ്റ് മത്സരങ്ങളെ ബാധിക്കുന്നതായും അവർ പറയുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മത്സരങ്ങൾക്ക് പോകുന്ന കേരളത്തിലെ താരങ്ങൾക്ക് പലപ്പോഴും വേണ്ടത്ര ശോഭിക്കാൻ കഴിയാത്തത് ഇത്തരം കാലാവസ്ഥ മാറ്റംകൊണ്ടാണെന്ന് കായികഅധ്യാപകർ 'മാധ്യമ'ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.