തിരുവനന്തപുരം: നിർമാണജോലിക്കിടെ മരണപ്പെട്ട ഇതരസംസ്ഥാനത്തൊഴിലാളിയുടെ ആശ്രിതർക്കും പരിക്കേറ്റയാൾക്കുമുള്ള ധനസഹായം വിതരണം ചെയ്തു. കോഴിക്കോട് പേരാമ്പ്രയിൽ ഏപ്രിൽ 27ന് നിർമാണജോലിക്കിടെ ഉണ്ടായ അപകടത്തിൽ മരിച്ച പശ്ചിമബംഗാൾ സ്വദേശി എൻദാദുൽ അലിയുടെ കുടുംബത്തിന് 50000 രൂപയും നട്ടെല്ലിന് പരിക്കേറ്റ റെയ്ഹാൻ ഷേക്കിന് 25000 രൂപയുമാണ് നഷ്ടപരിഹാരമായി നൽകിയത്. സർക്കാറിെൻറ പ്രത്യേക നിർദേശമനുസരിച്ച് കേരള കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതി പ്രകാരം കേരള നിർമാണത്തൊഴിലാളി ക്ഷേമബോർഡാണ് തുക അനുവദിച്ചത്. എല്ലാ കുടിയേറ്റ തൊഴിലാളികളെയും കേരള കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതിയിൽ അംഗങ്ങളാക്കി രജിസ്റ്റർ ചെയ്യാനും ചെയർമാൻ കെ.വി. ജോസിെൻറ അധ്യക്ഷതയിൽ ചേർന്ന ബോർഡ് യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.