മാണിക്യത്തിന്​ മാലപ്പടക്കം പൊട്ടിച്ച്​ യാത്രയയപ്പ്​ മേലുദ്യോഗസ്ഥനെ നീക്കം ചെയ്തത് പടക്കം പൊട്ടിച്ച് ആഘോഷമാക്കി കിളിമാനൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലാണ്​ ആഘോഷം നേതൃത്വം നൽകിയത് ഭരണകക്ഷ�

കിളിമാനൂർ: കെ.എസ്.ആർ.ടി.സി സ്റ്റേ സർവിസുകളടക്കം നിർത്തലാക്കി വിവാദമായ കിളിമാനൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മറ്റൊരു വിവാദം. മേലുദ്യോഗസ്ഥനെ ഡിപ്പാർട്ട്മ​െൻറിൽ നിന്ന് നീക്കം ചെയ്തത് പടക്കം പൊട്ടിച്ച് ഇവിടെ ആഘോഷിക്കുകയായിരുന്നു. ഭരണകക്ഷിയിൽ തന്നെയുള്ള സംഘടന നേതാക്കളാണ് ഇപ്രകാരം ചെയ്തതെന്നാണ് സൂചന. കെ.എസ്.ആർ.ടി.സി എം.ഡിയായിരുന്ന രാജമാണിക്യത്തെ തൽസ്ഥാനത്തുനിന്ന് നീക്കം ചെയ്തുള്ള മുഖ്യമന്ത്രിയുടെ ഉത്തരവാണ് കിളിമാനൂർ ഡിപ്പോയിലെ ഭരണകക്ഷി സംഘടനകളിലെ ഒരുവിഭാഗം ആഘോഷിച്ചത്. മാലപ്പടക്കം പൊട്ടിച്ചശേഷവും സന്തോഷം അടക്കവയ്യാതെ അമിട്ടുകൾ കൂടി പൊട്ടിച്ചത്രേ. ഇക്കഴിഞ്ഞ ശനിയാഴ്ച കിളിമാനൂർ ഡിപ്പോയിലെത്തിയ എം.ഡി ജീവനക്കാരോട് പരുഷമായാണത്രേ സംസാരിച്ചത്. നഷ്ടത്തിലോടുന്ന പകൽക്കുറി സർവിസ് ഒഴിവാക്കാത്തതിലെ അമർഷമായിരുന്നു കാരണം. പതിറ്റാണ്ടുകൾ പഴക്കമുള്ള സർവിസ് അന്ന് രാത്രി 10.10‍​െൻറ ട്രിപ്പോടെ അവസാനിപ്പിച്ചിരുന്നു. ഇതോടെ പള്ളിക്കൽ, പകൽക്കുറി, കല്ലറ, പരപ്പിൽ മേഖലയിലെ നിരവധി റൂട്ടുകളാണ് റദ്ദായത്. തുടർന്ന്, പ്രദേശത്തെ ജനപ്രതിനിധികൾ വിഷയത്തിൽ ഇടപെട്ടിരുന്നു. കിളിമാനൂർ ഡിപ്പോയിലേക്ക് പ്രദേശത്തെ നൂറുകണക്കിന് പേരാണ് നിത്യേന പരാതികളുമായെത്തിയത്. നേരിട്ടും ടെലിഫോണിലൂടെയും ഇതിന് മറുപടി നൽകി മനം മടുത്ത അവസ്ഥയിലായിരുന്നത്രേ ഇവിടത്തെ ജീവനക്കാർ. ചൊവ്വാഴ്ച യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധ ധർണയും അരങ്ങേറി. ഇത്രയും പ്രകോപനങ്ങൾ സഹിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഉത്തരവ് വന്നത്. ഇതോടെയാണ് ജീവനക്കാർ പടക്കം പൊട്ടിച്ച് ആഘോഷിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.