തിരുസ്വരൂപത്തിന്​ വരവേൽപ്​ നൽകി

വെള്ളറട: രാജ്യാന്തര തീർഥാടനകേന്ദ്രമായ തെക്കൻ കുരിശുമലയിൽ ഫാത്തിമ മാതാ തിരുസ്വരൂപത്തിന് വരവേൽപ് നൽകി. 1917ൽ ഫ്രാൻസിലെ ഫാത്തിമയിൽ കന്യാമറിയം മൂന്ന് ഇടയബാലകന്മാർക്ക് പ്രത്യക്ഷപ്പെട്ട് ദർശനം നൽകിയതി​െൻറ ശതാബ്ദിയാഘോഷം കത്തോലിക്കാസഭ ആഘോഷിക്കുന്നതി​െൻറ ഭാഗമായാണ് ഫ്രാൻസിലെ ഫാത്തിമായിൽനിന്നുമുള്ള തിരുസ്വരൂപം ദേശാന്തരതീർഥാടനം നടത്തുന്നത്. ഇന്ത്യയിൽ തീർഥാടനം ആരംഭിച്ചതി​െൻറ 59ാംദിനമാണ് കുരിശുമലയിലെത്തിക്കുന്നത്. സംഗമവേദിയിൽ സ്വാഗതനൃത്തത്തോടുകൂടി തിരുസ്വരൂപത്തെ സ്വീകരിച്ചു. മാതൃവന്ദനത്തിനുശേഷം കേരള കരിസ്മാറ്റിക് കമീഷൻ സെക്രട്ടറി സെബാസ്റ്റ്യൻ താന്നിക്കൽ, ഷിജു ജോസ്, ബെൻരാജ് എന്നിവർ ഫാത്തിമ സന്ദേശം നൽകി. ദിവ്യബലിക്ക് തീർഥാടനകേന്ദ്രം ഡയറക്ടർ ഡോ. വിൻസൻറ് കെ. പീറ്റർ മുഖ്യകാർമികത്വം വഹിച്ചു. സന്ദേശയാത്ര ഡയറക്ടർ ഫാ. ജോസഫ് എഴുമാലി വചനസന്ദേശം നൽകി. ഫാ. സാജൻ ആൻറണി, ഫാ. പ്രദീപ് ആേൻറാ, ഫാ. സജി തോമസ്, ഫാ. ജോസഫന ഷാജി, ഫാ. ബിനു എന്നിവർ സഹകർമകരായി. തുടർന്ന് ജാഗരണപ്രാർഥന, അഖണ്ഡജപമാല, ലിറ്റിനി എന്നിവ നടന്നു. ബ്രദർ സെറാഫിൻ, േജാൺ ജെനി, േടാണി എന്നിവർ നേതൃത്വം നൽകി. തിരുസ്വരൂപത്തെ വണങ്ങാൻ ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നും തമിഴ്നാട്ടിൽനിന്നും നൂറുകണക്കിന് വിശ്വാസികൾ എത്തി. തുടർന്ന് നടന്ന സമ്മേളനം ഡോ. വിൻസൻറ് കെ. പീറ്റർ ഉദ്ഘാടനം ചെയ്തു. ടി.ജി. രാജേന്ദ്രൻ, സാബു കുരിശുമല, ജയന്തി, ലൂയിസ്, വിൻസൻറ്, ക്രിസ്തുദാസ്, അനിൽ ആറുകാണി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.