പുനലൂർ: ദേശീയപാത 744 ലെ റോഡിനോട് ചേർന്ന പാറക്കെട്ടുകൾ പൊട്ടിച്ചുനീക്കാത്തത് വാഹന യാത്രികർക്ക് അപകടക്കെണിയാകുന്നു. തെന്മലക്കും കഴുതുരുട്ടിക്കും ഇടയിൽ നാലുകിലോമീറ്ററിൽ പലയിടത്തും പാറക്കെട്ടുകളുണ്ട്. റോഡിന് മതിയായ വീതിയില്ലാത്തത് കാരണം പാറകളിലിടിച്ചും അല്ലാതെയും വാഹനാപകടം പതിവാണ്. മഴക്കാലത്ത് പലപ്പോഴും പാറ അടർന്നുവീണ് അപകടങ്ങളുണ്ടാകാറുണ്ട്. ദേശീയപാതയുടെ ഒരു വശെത്ത റെയിൽവേ ഭൂമിയിലാണ് പാറകൾ. ഒരു വാഹനത്തിന് മാത്രം കടന്നുപോകാൻ വീതിയുള്ള എം.എസ്.എല്ലിലാണ് പാറക്കെട്ടുകൾ വാഹനങ്ങൾക്ക് കൂടുതൽ കെണിയാകുന്നത്. മറുവശത്ത് താഴ്ചയിൽ കഴുതുരുട്ടിയാറാണ്. ബ്രോഡ്ഗേജ് പാതയുടെ നിർമാണത്തിനായി ഈ ഭാഗെത്ത റെയിൽവേ ലൈനിൽ പലയിടത്തും മാറ്റം വരുത്തിയിരുന്നു. ഇതിനോടനുബന്ധിച്ച് പാറകൾ പൊട്ടിച്ചുമാറ്റുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നടന്നില്ല. ദേശീയപാത അധികൃതരുടെ ഭാഗത്തുനിന്ന് നടപടി കാര്യക്ഷമമായി ഉണ്ടാകാത്തതാണ് ഇതിന് കാരണം. റെയിൽവേ ലൈൻ നിർമാണം പൂർത്തിയായാൽ സുരക്ഷ കാരണങ്ങളാൽ ഇനി പാറ പൊട്ടിക്കാൻ അധികൃതർ തയാറാകില്ലെന്നാണ് അറിയുന്നത്. ഈ ഭാഗങ്ങളിലെല്ലാം പാറ നീക്കം ചെയ്ത് സുരക്ഷ ഭിത്തികൾ നിർമിച്ചാൽ ആവശ്യത്തിന് ദേശീയപാതയിൽ സ്ഥലം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.