രാജ്യത്തി​െൻറ സമ്പത്ത്​ കേന്ദ്രം കോർപറേറ്റുകൾക്ക്​ അടിയറവെക്കുന്നു ^എം.എം. ഹസൻ

രാജ്യത്തി​െൻറ സമ്പത്ത് കേന്ദ്രം കോർപറേറ്റുകൾക്ക് അടിയറവെക്കുന്നു -എം.എം. ഹസൻ കൊട്ടാരക്കര: രാജ്യത്തി​െൻറ പൊതുസമ്പത്ത് കോർപറേറ്റുകൾക്ക് അടിയറവെക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. റെയിൽവേ സ്വകാര്യവത്കരിക്കാൻ ശ്രമിക്കുന്നതിലൂടെ സർക്കാറി​െൻറ കോർപറേറ്റ് താൽപര്യം കൂടുതൽ വെളിപ്പെടുകയാണ്. റെയിൽവേയുടെ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കൊടിക്കുന്നിൽ സുരേഷ് എം.പി കൊട്ടാരക്കര റെയിൽവേ സ്റ്റേഷന് മുന്നിൽ നടത്തിയ ഉപവാസ സമരത്തി​െൻറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജി.എസ്.ടിയും നോട്ടുനിരോധനവും രാജ്യത്തി​െൻറ സാമ്പത്തിക സ്ഥിതി തകർത്തു. നോട്ട് നിരോധനത്തിലൂടെ കള്ളപ്പണക്കാർക്ക് പണം വെളുപ്പിക്കാൻ സാധിച്ചുവെന്നാണ് റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. അഴിമതിക്കെതിരെ കുരിശു യുദ്ധം പ്രഖ്യാപിച്ച ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ മക​െൻറ കമ്പനിയുടെ ആസ്തി വളർച്ചാ വിവാദത്തിൽപ്പെട്ടിരിക്കുന്നു. കോർപറേറ്റുകളെ പ്രീണിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ശക്തമായി പ്രതികരിക്കേണ്ടതുെണ്ടന്നും ഹസൻ പറഞ്ഞു. കൊടിക്കുന്നിൽ സുരേഷ് എം.പി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. രതികുമാർ, വാക്കനാട് രാധാകൃഷ്ണൻ, വേണുഗോപാൽ, കുളക്കട രാജു, സൂരജ് രവി, പാങ്ങോട് സുരേഷ്, രാജേന്ദ്ര പ്രസാദ്, ബ്രിജേഷ് എബ്രഹാം, പി. ഹരികുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.