നെല്ലിപറമ്പ് വേലൻകോണം കുടിവെള്ളപദ്ധതി ഉദ്ഘാടനം ചെയ്തു

ഓയൂർ: നെല്ലിപറമ്പ് വേലൻകോണം പട്ടികജാതി കോളനിയിൽ കുടിവെള്ളമെത്തി. എം.എൽ.എ ഫണ്ടിൽനിന്ന് 5.80 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. 21 കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനംലഭിക്കും. ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് ഹംസാറാവുത്തർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ടി. ഗിരിജാകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വൈ. രാജൻ, ആർ. വേണുഗോപാൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം. ഷീല, വൃന്ദാസത്യൻ, ജെസിറോയി, സി.ഡി.എസ് ചെയർപേഴ്സൺ ഗീതവാമനൻ എന്നിവർ സംസാരിച്ചു. കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ് പദ്ധതി ഓയൂർ: ഉമ്മന്നൂർ സ​െൻറ് ജോൺസൻസ് വി.എച്ച്.എസ്.എസിൽ കെ.എസ്.പി.ഡി.സി നടപ്പാക്കുന്ന കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ് പദ്ധതി സ്കൂൾ തല വിതരണോദ്ഘാടനം നടത്തി. കെ.എസ്.പി.ഡി.സി ചെയർപേഴ്സൺ ജെ. ചിഞ്ചുറാണി നിർവഹിച്ചു. ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗീതാകേശവൻ അധ്യക്ഷത വഹിച്ചു. കെ.എസ്.പി.ഡി.സി എം.ഡി വിനോദ്ജോൺ കോഴിവളർത്തലി​െൻറ വിവിധഘട്ടങ്ങളെക്കുറിച്ച് വിശദീകരിച്ചു. തുടർന്ന് എല്ലാകുട്ടികൾക്കും കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.