സംസ്​ഥാനതല ഉദ്​ഘാടനം നാളെ കശുവണ്ടി​െത്താഴിലാളികൾക്ക്​ സൗജന്യ ആരോഗ്യ ഇൻഷുറൻസ്​

കൊല്ലം: സംസ്ഥാനത്തെ പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ ഇ.എസ്.െഎ ആനുകൂല്യം ലഭിക്കാത്ത മുഴുവൻ തൊഴിലാളികൾക്കും സൗജന്യ ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്താൻ ആരോഗ്യ ഇൻഷുറൻസ് ഏജൻസിയായ ചിയാക്കും കേരള സർക്കാറും കശുവണ്ടിത്തൊഴിലാളി ക്ഷേമനിധി ബോർഡും തീരുമാനിച്ചതായി ക്ഷേമനിധി ബോർഡ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പദ്ധതിയുെട സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10ന് കൊട്ടിയം കോർപറേഷൻ ഫാക്ടറി അങ്കണത്തിൽ തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിക്കും. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ചടങ്ങിൽ അധ്യക്ഷത വഹിക്കും. പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ ഇ.എസ്.െഎ ആനുകൂല്യം ലഭിക്കാത്ത തൊഴിലാളികളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കൊട്ടിയം, കൊല്ലം ഇൻസ്പെക്ടർമാരുടെ പരിധിയിലുള്ള കശുവണ്ടിത്തൊഴിലാളികൾക്ക് ഉദ്ഘാടന ദിവസം കൊട്ടിയം കോർപറേഷൻ ഫാക്ടറിയിൽനിന്ന് സർട്ടിഫിക്കറ്റുകൾ നൽകും. മറ്റ് തൊഴിലാളികൾക്ക് അതത് ഇൻസ്പെക്ടർമാരിൽനിന്ന് സർട്ടിഫിക്കറ്റുകൾ ലഭിക്കും. സർട്ടിഫിക്കറ്റുകൾ വാങ്ങാൻ ക്ഷേമനിധി കാർഡ്, ആധാർ കാർഡ്, റേഷൻ കാർഡ്, ഇ.എസ്.െഎ കാർഡ് എന്നിവയുമായാണ് എത്തേണ്ടത്. കശുവണ്ടി ക്ഷേമനിധി ബോർഡ് ഇൻസ്പെക്ടർമാർ നൽകുന്ന സർട്ടിഫിക്കറ്റുമായി തൊഴിലാളികൾ അക്ഷയ കേന്ദ്രങ്ങളിലെത്തി രജിസ്റ്റർ ചെയ്യണം. ഒക്ടോബർ മാസം തീരുന്നതോടുകൂടി പദ്ധതിയിൽ രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി അവസാനിക്കും. വാർത്തസമ്മേളനത്തിൽ ക്ഷേമനിധി ബോർഡ് ചെയർമാൻ മുരളി മടന്തകോട്, ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ ബിച്ചു ബാലൻ, കെ.ജി. വിജയകുമാർ തുടങ്ങിയവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.