സി.എച്ച്​ അനുസ്​മരണവും അവാർഡ്​ വിതരണവും നാളെ

തിരുവനന്തപുരം: സി.എച്ച്. മുഹമ്മദ് േകായ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതി​െൻറ 38ാംവാർഷികവും സി.എച്ച് അനുസ്മരണവും വ്യാഴാഴ്ച നാലിന് പ്രസ്ക്ലബ് ഹാളിൽ മന്ത്രി ഡോ. കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. മുൻമന്ത്രി പി.കെ. അബ്ദുറബ്ബ് മുഖ്യപ്രഭാഷണവും സി.എച്ച് മന്ത്രിസഭയിലെ അംഗമായിരുന്ന ഡോ. എ. നീലലോഹിതദാസ് അനുസ്മണ പ്രഭാഷണവും നടത്തും. ഇൗ വർഷത്തെ യൂനിവേഴ്സിറ്റി റാങ്ക് ജേതാക്കളും ഡോക്ടറേറ്റ് ലഭിച്ചവരുമായ എട്ടുപേരെ അവാർഡുകൾ നൽകി ആദരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.