നിർമൽ കൃഷ്ണ തട്ടിപ്പ്: ചെ​െന്നെയിൽ പൊലീസ്​ ഉന്നതതല യോഗം

* അന്വേഷണസംഘം ഇതുവരെ 40 ലക്ഷം രൂപയും ഏഴുകിലോ സ്വർണവും 12 ലോറിയും ഒരു കാറും പിടിച്ചെടുത്തു *47 ലക്ഷം രൂപയുടെ നിക്ഷേപം മരവിപ്പിച്ചു. തിരുവനന്തപുരം: നിർമൽ കൃഷ്ണ ചിട്ടി തട്ടിപ്പ് കേസിൽ അന്വേഷണപുരോഗതി വിലയിരുത്താനും തുടർനടപടി സ്വീകരിക്കാനും കേരള, തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗം ചെെന്നെയിൽ ചേർന്നു. തമിഴ്നാട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എ.ഡി.ജി.പി സുനിൽകുമാർ സിങ്, ഐ.ജി. അജിത്കുമാർ ദാസ്, കേസി​െൻറ ചുമതലയുള്ള കേരള പൊലീസ് ൈക്രംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്, എസ്.പി പ്രശാന്തൻ കാണി, തമിഴ്നാട് എസ്.പി രമ്യാഭാരതി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു യോഗം. കേസി​െൻറ പുരോഗതി യോഗം വിലയിരുത്തി. തമിഴ്നാട് ഡി.ജി.പിയുമായും ഐ.ജി എസ്. ശ്രീജിത് ആശയവിനിമയം നടത്തി. ഒളിവിൽ കഴിയുന്ന നിർമലനെ പിടികൂടുന്നതിന് തമിഴ്നാടി‍​െൻറ സഹകരണം ഐ.ജി. ശ്രീജിത് ആവശ്യപ്പെട്ടു. നിർമലനും ചില കൂട്ടാളികളും കേരളത്തിലുണ്ടെന്നാണ് തമിഴ്നാട് പൊലീസി‍​െൻറ വിശ്വാസം. തിരുവനന്തപുരം സബ്കോടതിയിൽ കേസ് നടക്കുന്നതിനാൽ ഇയാൾ തലസ്ഥാനത്ത് തന്നെയുണ്ടെന്നാണ് ഇവരുടെ വാദം. ദിവസങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്തുനിന്ന് മധുരയിലേക്ക് വരുന്ന വഴിയാണ് നിർമല‍​െൻറ ബിനാമികളെ തമിഴ്നാട് പൊലീസ് പിടികൂടിയത്. ഇവരെ ചോദ്യംചെയ്തതിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് നിർമലൻ ഒളിവിൽ കഴിയാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. തമിഴ്നാട് െപ്രാട്ടക്ഷൻ ഓഫ് ഇൻവസ്റ്റ്മ​െൻറ് ആൻഡ് ഡിപ്പോസിറ്റ് ആക്റ്റ് പ്രകാരം നിക്ഷേപകർക്ക് പണം തിരികെനൽകുന്നതിനുള്ള നടപടി സ്വീകരിക്കുന്നതു സംബന്ധിച്ചും യോഗം ചർച്ച ചെയ്തു. തമിഴ്നാട്ടിൽ താമസക്കാരായ 1164 നിക്ഷേകരുടെയും കേരളത്തിൽനിന്നുള്ള 175 നിക്ഷേപകരുടെയും മൊഴികൾ ഇതുവരെ രേഖപ്പെടുത്തി. ഇവർക്കുമാത്രം ഏകദേശം 96 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. കൂടുതൽ നിക്ഷേപകരുടെ മൊഴി വരുംദിവസങ്ങളിൽ രേഖപ്പെടുത്തും. അന്വേഷണത്തി​െൻറ ഭാഗമായി 39,81,000 രൂപയും ഏഴുകിലോ സ്വർണവും 12 ലോറി, ഒരു കാർ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. 47 ലക്ഷം രൂപയുടെ നിക്ഷേപം മരവിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട 200 ഏക്കറോളം ഭൂമി പിടിച്ചെടുക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. നാഗർകോവിൽ, തിരുവനന്തപുരം ജില്ലകളിലെ രജിസ്േട്രഷൻ അധികൃതരോട് പ്രതികളുമായി ബന്ധപ്പെട്ട വസ്തു കൈമാറ്റം നടത്തുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം ബിനാമി കൈമാറ്റത്തെക്കുറിച്ച് വിവരം ലഭിക്കുന്ന നിക്ഷേപകർ അന്വേഷണസംഘത്തെ അറിയിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു. കേസന്വേഷണം ഊർജിതമാക്കാൻ ആവശ്യപ്പെട്ട് തമിഴ്നാട് ഡി.ജി.പിക്ക് നേരേത്ത സംസ്ഥാന പൊലീസ് മേധാവി കത്തയച്ചിരുന്നു. ഇതേതുടർന്നാണ് ചൊവ്വാഴ്ച ചെന്നൈയിൽ ഉന്നതതലയോഗം ചേർന്നത്. നിക്ഷേപകർക്ക് നീതി ലഭിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.