സംവരണം അട്ടിമറിക്കാൻ അനുവദിക്കരുത് ^മുഖ്യമന്ത്രി

സംവരണം അട്ടിമറിക്കാൻ അനുവദിക്കരുത് -മുഖ്യമന്ത്രി *തണ്ടാൻ മഹാസഭ സംസ്ഥാന സമ്മേളനം തുടങ്ങി തിരുവനന്തപുരം: സംവരണം അട്ടിമറിക്കാൻ ആരെയും അനുവദിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള തണ്ടാൻ മഹാസഭ 67ാം സംസ്ഥാന സമ്മേളനത്തിൻെറ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംവരണ വിഭാഗങ്ങൾ ഇപ്പോഴും ദേശീയ ശരാശരിക്കും താഴെയാണ്. നവോത്ഥാന പ്രസ്ഥാനങ്ങൾ ശക്തിപ്പെട്ടത് കൊണ്ടുമാത്രം മോശമായ അവസ്ഥ മാറണമെന്നില്ല. നവോത്ഥാനം ശക്തിപ്പെട്ട സംസ്ഥാനങ്ങളിൽ ഇപ്പോഴും ജാതിവിവേചനം നിലനിൽക്കുന്നുണ്ട്. നമ്മുടെ സംസ്ഥാനത്ത് നവോത്ഥാനത്തിന് ശക്തമായ പിന്തുടർച്ചയുണ്ടായി. ദലിത് സാമുദായിക സംഘടനകൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയാറാണെന്നും അദ്ദേഹം പറഞ്ഞു. സഭ പ്രസിഡൻറ് കെ. ഗോപാലൻ കുന്നത്തൂർ അധ്യക്ഷതവഹിച്ചു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കടകംപള്ളി സുരേന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മേയർ വി.കെ. പ്രശാന്ത്, വി.എസ്. ശിവകുമാർ എം.എൽ. എ, വി. ശിവൻകുട്ടി, നെയ്യാറ്റിൻകര സനൽ, അഡ്വ.പി.എ. പ്രസാദ്, ബാബു കുന്നത്തൂർ, ചെല്ലപ്പൻ രാജപുരം, എസ്. ശാർങ്ഗധരൻ തുടങ്ങിയവർ സംസാരിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് പുത്തരിക്കണ്ടം മൈതാനിയിലേക്ക് നടന്ന റാലിയിൽ സ്ത്രീകളും കുട്ടികളും അടക്കം പതിനായിരങ്ങൾ അണിനിരന്നു. പരമ്പരാഗത കലാരൂപങ്ങളും ചെണ്ടമേളവും റാലിയിൽ അണിനിരന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.