തിരുവനന്തപുരം: ദേശീയപാത 47 (66) മംഗലപുരം മുതൽ കരമനവരെ റോഡിലെ റീടാറിങ്ങിെൻറ ഭാഗമായി ഉള്ളൂർ മുതൽ പി.എം.ജി വരെയുള്ള റോഡിെൻറ പണികൾ നടക്കുന്നതിെൻറ ഭാഗമായി ദേശീയപാതയിലൂടെയുള്ള ഗതാഗതം വൈകീട്ട് നാലു മുതൽ പുലർച്ചെ അഞ്ചുവരെ ക്രമീകരിച്ചതായി ട്രാഫിക് പൊലീസ് അറിയിച്ചു. ശ്രീകാര്യം ഭാഗത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ഉള്ളൂർ-മെഡിക്കൽ കോളജ്-കണ്ണമ്മൂല വഴിയും എം.സി റോഡിൽനിന്ന് വരുന്ന വാഹനങ്ങൾ മണ്ണന്തല -പേരൂർക്കട-അമ്പലംമുക്ക്-കവടിയാർ-െവള്ളയമ്പലം വഴിയും പോകണം. തമ്പാനൂരിൽനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്കും എം.സി റോഡിേലക്കും പോകേണ്ട വാഹനങ്ങൾ പി.എം.ജി ജങ്ഷനിൽനിന്ന് തിരിഞ്ഞ് ലോ കോളജ്-തേക്കുംമൂട്-പൊട്ടക്കുഴി-മുറിഞ്ഞപാലം-മെഡിക്കൽ കോളജ്-ഉള്ളൂർ-ശ്രീകാര്യം വഴി കഴക്കൂട്ടം ഭാഗത്തേക്ക് പോകണം. ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികൾക്കും നിർദേശങ്ങൾക്കും 0471 2558731, 0471 2558732 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ട്രാഫിക് അസിസ്റ്റൻറ് കമീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.