കഴക്കൂട്ടം: കളിക്കുന്നതിനിടെ ഇഡലിത്തട്ട് കൈവിരലുകളിൽ കുടുങ്ങി. ആറ്റിങ്ങൽ ആലേങ്കാട് ആലിഫ് ഡെയിലിൽ സിയാദിെൻറ മകൾ സ്വാലിഹയുടെ (മൂന്നര) ഇരുകൈയിലെയും വിരലുകളിലാണ് തട്ട് കുടുങ്ങിയത്. കഴക്കൂട്ടം കരിയിലെ ബന്ധുവീട്ടിൽ സന്ദർശനത്തിനെത്തിയതായിരുന്നു സ്വാലിഹയുടെ മാതാപിതാക്കൾ. തിങ്കളാഴ്ച രാവിലെ കളിക്കുന്നതിനിടെയാണ് സംഭവം. വീട്ടുകാർ നടത്തിയ രക്ഷാപ്രവർത്തനം ഫലവത്തായില്ല. തുടർന്ന് രാവിലെ ഒമ്പതരയോടെ കഴക്കൂട്ടം ഫയർഫോഴ്സിെൻറ ഒാഫിസിലെത്തിക്കുകയായിരുന്നു. കട്ടർ ഉപയോഗിച്ച് തട്ട് മുറിച്ചുമാറ്റിയാണ് വിരലുകൾ സ്വതന്ത്രമാക്കിയത്. രക്ഷാപ്രവർത്തനം രണ്ടുമണിക്കൂറോളം നീണ്ടു. കാപ്ഷൻ ഇഡലിത്തട്ട് കൈയിൽ കുടുങ്ങിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.