തിരുവനന്തപുരം: ബി.ജെ.പി ജനരക്ഷാ യാത്ര കോഴിക്കോട്, മലപ്പുറം ജില്ലകളിലൂടെ കടന്നുവരവേ വൈദ്യുതി വിച്ഛേദിച്ച കെ.എസ്.ഇ.ബിയുടെ നടപടിയിൽ പ്രതിഷേധിച്ച് വൈദ്യുതി മന്ത്രി എം.എം. മണിയുടെ വസതിലേക്ക് ബി.ജെ.പി വായ്മൂടിക്കെട്ടി പ്രതിഷേധ മാർച്ച് നടത്തി. കേരളത്തിൽ മാർക്സിസ്റ്റ് പാർട്ടി ജിഹാദി ഭീകരതയെ സംരക്ഷിക്കുെന്നന്ന ബി.ജെ.പിയുടെ വാദമുഖങ്ങളെ ഖണ്ഡിക്കാൻ സി.പി.എമ്മിന് സാധിക്കുന്നില്ല. അതുകൊണ്ടാണ് സർക്കാർ സംവിധാനം ഉപയോഗിച്ച് ഏതുവിധേനയും ജനരക്ഷായാത്രയെ അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ബി.ജെ.പി സംസ്ഥാന വക്താവ് എം.എസ്. കുമാർ പറഞ്ഞു. മുറംകൊണ്ട് സൂര്യനെ മറയ്ക്കാമെന്ന വിഡ്ഢി ചിന്തയാണ് ഇത്തരത്തിലുള്ള ബാലിശമായ നടപടികളിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് എസ്. സുരേഷ് അധ്യക്ഷത വഹിച്ചു. 17ന് യാത്ര തിരുവനന്തപുരത്ത് എത്തുന്നതോടെ കേരളത്തിൽ സി.പി.എമ്മിെൻറ കൗണ്ട്ഡൗൺ തുടങ്ങുകയാണെന്ന് എസ്. സുരേഷ് പറഞ്ഞു. പ്രതിഷേധ മാർച്ചിന് പി. അശോകകുമാർ, ജില്ല ജനറൽ സെക്രട്ടറിമാരായ പാപ്പനംകോട് സജി, ബിജു ബി. നായർ, മേഖല സെക്രട്ടറി ചെമ്പഴന്തി ഉദയൻ, നഗരസഭ പാർലമെൻററി പാർട്ടി ലീഡർ വി.ജി. ഗിരികുമാർ, ജില്ല ഭാരവാഹികളായ പൂന്തുറ ശ്രീകുമാർ, വി. സുധർമ, പാങ്ങപ്പാറ രാജീവ്, എം. ബാലമുരളി, ആർ.സി. ബീന, മണ്ഡലം പ്രസിഡൻറുമാരായ ജയചന്ദ്രൻനായർ, സജിത്കുമാർ, തിരുമല അനിൽ, എസ്.സി. മോർച്ച ജില്ല പ്രസിഡൻറ് പ്രശാന്ത് മുട്ടത്തറ, ചിത്രാലയം രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.