വർഗീയ ഫാഷിസ്റ്റുകളുടെ ഭരണത്തിൽ ന്യൂനപക്ഷങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥ -ആർ. ബാലകൃഷ്ണപിള്ള തിരുവനന്തപുരം: വർഗീയ ഫാഷിസ്റ്റുകളുടെ ഭരണത്തിൽ രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് കേരള കോൺഗ്രസ് (ബി) ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള. പാർട്ടി ജന്മദിനാഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഗീയത വളർത്തി അധികാരം കൊയ്യാമെന്ന ധാരണ രാജ്യത്തിന് അപകടം ചെയ്യും. ആർ.എസ്.എസ് അജണ്ടയാണ് നരേന്ദ്ര മോദി നടപ്പാക്കുന്നത്. കേന്ദ്രത്തിെൻറ ജനദ്രോഹനടപടികൾക്കെതിരെ യോജിച്ചുള്ള പോരാട്ടം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കെ.ബി. ഗണേഷ്കുമാർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർമാൻ അഡ്വ. പോൾ ജോസ് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറിമാരായ സി. വേണുഗോപാലൻ നായർ, നജീം പാലക്കണ്ടി, എൻ.എസ്. വിജയൻ, ട്രഷറർ പ്രേംജിത്ത്, കേരള യൂത്ത് ഫ്രണ്ട് (ബി) സംസ്ഥാന പ്രസിഡൻറ് മധു എണ്ണക്കാട്, നേതാക്കളായ ഷിബി ജോർജ്, ജോസ് കാവനാട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.