വെള്ളറട: പാടശേഖരം വാങ്ങി മണ്ണിട്ട് നികത്തി വിൽക്കുന്ന സംഘം സജീവമായതോടെ കളത്തറ പാടശേഖരെത്ത നെൽകൃഷി നശിക്കുന്നു. 35 വർഷത്തിനു ശേഷം സർക്കാറിെൻറ പ്രോത്സാഹനംകൊണ്ടാണ് കളത്തറ പാടശേഖരത്ത് നെൽകൃഷി ആരംഭിച്ചത്. കളത്തറ വീട്ടിൽ ഡോളിയെന്ന വീട്ടമ്മയാണ് നെൽകൃഷി പുനരാരംഭിച്ചത്. നൂറുമേനി വിളവ് ലഭിച്ചു. വിളെവടുക്കാൻ പാകമായ സമയത്താണ് കാലവർഷം ശക്തി പ്രഖ്യാപിച്ചത്. മഴവെള്ളത്തിന് വാർന്നുപോകാൻ സൗകര്യമുണ്ടായിരുന്നു. കളത്തറ പാടശേഖരത്തോട് ചേർന്ന് പാടശേഖരം റിയൽഎസ്േറ്ററ്റ് മാഫിയയുടെ ബിനാമികൾ വാങ്ങി പാടശേഖരം നികത്തി വൻവിലയ്ക്ക് വിൽക്കാനുള്ള ശ്രമം ആരംഭിച്ചു. ആദ്യപടിയായി പാടശേഖരത്തെ വെള്ളം വാർന്ന് പോകാത്ത വിധം അതിർവരമ്പ് ഉയർത്തി. ടിപ്പർലോറിക്ക് മണ്ണ് തട്ടി തണ്ണീർത്തട ഒഴുക്കിനെ തടസ്സപ്പെടുത്തിയതോടെ കളത്തറ പാടശേഖരത്തെ നെൽകൃഷി വെള്ളത്തിൽ മുങ്ങി നശിക്കാൻ തുടങ്ങി. വെള്ളറട കൃഷി വികസന ഒാഫിസറുടെ നിർദേശാനുസരണം ജൈവവള പ്രയോഗത്തിൽ നൂറുമേനി വിളവ് ലഭിച്ചതാണ് കൊയ്യാൻ കഴിയാത്തവിധം നശിക്കുന്നത്. ചിത്രം മെയിൽ വിളെവടുക്കാൻ പാകമായ കളത്തറ പാടശേഖരത്തെ നെല്ല് വെള്ളത്തിൽ മുങ്ങി നശിക്കുന്നു സി.പി.െഎ ബ്രാഞ്ച് സമ്മേളനം പൂന്തുറ: സി.പി.െഎ പള്ളിത്തെരുവ് ബ്രാഞ്ച് സമ്മേളനം സമാപിച്ചു. പുതിയ ഭാരവാഹികളായി പൂന്തുറ എം. ഹബീബിനെ സെക്രട്ടറിയായും സലീമിനെ അസിസ്റ്റൻറ് സെക്രട്ടറിയായും തെരഞ്ഞെടുത്തു. പാർവതീപുത്തനാർ ജലപാതയാക്കുന്നതിെൻറ ഭാഗമായി കുടി ഒഴിപ്പിക്കുന്നവർക്ക് പുനരധിവാസവും നഷ്ടപരിഹാരവും നൽകുക. അമ്പലത്തറ, പുത്തൻപള്ളി, മാണിക്യവിളാകം വാർഡുകളിലെ ഡ്രെയിനേജ് സംവിധാനം അടിയന്തരമായി നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള പ്രമേയങ്ങൾ സമ്മേളനത്തിൽ പാസാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.