വെഞ്ഞാറമൂട്

: സ്വകാര്യബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മുദാക്കല്‍ ഇളമ്പ കരിയ്ക്കകം കുന്നില്‍ ലേഖാ ഭവനില്‍ അശോകന്‍--മഞ്ജു ദമ്പതികളുടെ മകന്‍ അഖില്‍ (20) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 7.15ന് വാമനപുരം-ആറ്റിങ്ങല്‍ റോഡില്‍ കണിച്ചോട് െവച്ചായിരുന്നു അപകടം. വാമനപുരത്തുനിന്ന് ഇളമ്പയിലേക്കുള്ള യാത്രക്കിടെ എതിരെവന്ന സ്വകാര്യ ബസിടിക്കുകയായിരുന്നു. അപകടത്തില്‍ സാരമായി പരിക്കേറ്റ ഇയാളെ നാട്ടുകാര്‍ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. സഹോദരന്‍: നിഖില്‍. അഖിൽ ഐ.ടി.ഐ വിദ്യാർഥിയായിരുന്നു. (ഫോട്ടോ - 1. മരിച്ച അഖിൽ 2. വാമനപുരത്ത് ഒരാൾ മരിച്ച അപകടത്തി​െൻറ ദൃശ്യം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.