ആന പുനരധിവാസ കേന്ദ്രത്തിെൻറ വികസനം രണ്ടുവർഷത്തിനകം -മുഖ്യമന്ത്രി കാട്ടാക്കട: കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിെൻറ വികസനപദ്ധതി രണ്ടുവർഷത്തിനകം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വന്യജീവി വാരാഘോഷത്തിെൻറ സംസ്ഥാനതല സമാപനസമ്മേളനം കാപ്പുകാട്ട് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 105 കോടി രൂപ ചെലവിൽ വികസിപ്പിക്കുന്ന ഇവിടം പഠനകേന്ദ്രം, മ്യൂസിയം എന്നിവ ഉൾപ്പെടെയുണ്ടാകും. ആനകളെ കാണുന്നതിന് വേണ്ടി ശ്രീലങ്കയിലേക്ക് വിദേശ സഞ്ചാരികളുടെ ഒഴുക്കാണ്. കാപ്പുകാട് കേന്ദ്രം യാഥാര്‍ഥ്യമാകുന്നതോടെ കേരളത്തിെൻറ തന്നെ മുഖച്ഛായ മാറുമെന്നും തലസ്ഥാന ജില്ലയിലേക്കും കോട്ടൂരിലേക്കും സഞ്ചാരികളുടെ ഒഴുക്കായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആന പുനരധിവാസ കേന്ദ്രത്തിെൻറ വികസനത്തിന് പണം ഒരിക്കലും തടസ്സമാകില്ല. വനം- വന്യജീവി സംരക്ഷണത്തിൽ കേരളം മാതൃകയാണ്. വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് മുൻകൂട്ടി അറിയിക്കാൻ എസ്.എം.എസ്, കാമറ, ദ്രുത കർമസേന സംവിധാനം ഒരുക്കുമെന്നും പറഞ്ഞു. മന്ത്രി കെ. രാജു അധ്യക്ഷനായി. പരിസ്ഥിതി ബോധമുള്ളവരാണ് പുതിയതലമുറയെന്നും വന്യജീവി സംരക്ഷണം പൊതുജനത്തിെൻറ കൂടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. ഡോ. എ. സമ്പത്ത് എം.പി, കെ.എസ്. ശബരീനാഥൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരായ ഡോ. എച്ച്. നാഗേഷ് പ്രഭു, ഡോ. എ.കെ. ഭരദ്വാജ്, അഡീഷനൽ ചീഫ് സെക്രട്ടറി ജെയിൻസ് വർഗീസ് എന്നിവർ സംസാരിച്ചു. കവികളായ എഴാച്ചേരി രാമചന്ദ്രൻ, മുരുകൻ കാട്ടാക്കട എന്നിവർ വന്യജീവി വാരാഘോഷസന്ദേശം നൽകി. മത്സരവിജയികൾക്ക് സമ്മാനങ്ങളും വിതരണംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.