മുന്നറിയിപ്പില്ലാതെ വഴി തടസ്സപ്പെടുത്തി മണ്ണിട്ടു; കാൽനട യാത്രപോലുമാകാതെ പൊതുജനം

കുളത്തൂപ്പുഴ: റോഡ് നവീകരണത്തി​െൻറ പേരിൽ പ്രദേശവാസികളുടെ യാത്രാസ്വാതന്ത്ര്യം തടസ്സപ്പെടുത്തി റോഡിനു കുറുകെ മണ്ണിട്ടതായി ആക്ഷേപം. കാൽനട യാത്രപോലും സാധിക്കാത്ത വിധം വഴി തടസ്സപ്പെട്ടതോടെ കിലോമീറ്ററുകൾ ചുറ്റി വരേണ്ട ഗതികേടിലെന്ന് നാട്ടുകാർ. പച്ചയിൽകട -സാംനഗർ പാതയിലാണ് ഞായറാഴ്ച ഉച്ചയോടെ ഒരു മുന്നറിയിപ്പുമില്ലാതെ ഗതാഗതം തടസ്സപ്പെടുത്തിയത്. എം.എൽ.എ ഫണ്ടിൽനിന്ന് റോഡ് നവീകരണത്തിന് തുക അനുവദിച്ച് നാളുകൾ ഏറെ കഴിഞ്ഞിട്ടും നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാത്തത് സംബന്ധിച്ചത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ ഏതാനും നാൾ മുമ്പ് നെല്ലിമൂട്- സാംനഗർ-പച്ചയിൽകട റോഡി​െൻറ പുനർനിർമാണം ആനക്കൂട് ജങ്ഷൻ മുതൽ ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പാതയുടെ നവീകരണത്തിനായി റോഡുവക്കിൽ മെറ്റലും മറ്റും എത്തിച്ചിരുന്നു. എന്നാൽ, നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി പച്ചയിൽകട- സാംനഗർ പാതയിലെ ഗതാഗതം നിരോധിക്കുമെന്നുള്ള ഒരു അറിയിപ്പും പ്രദേശവാസികൾക്ക് ലഭിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. വട്ടക്കരിക്കം, പച്ചയിൽക്കട, സാംനഗർ, ആശാരികോണം പ്രദേശങ്ങളിൽ നിന്നും ജില്ല ആസ്ഥാനത്തേക്കും മറ്റു സ്ഥലങ്ങളിലേക്കും പോകുന്നതിനുള്ള യാത്രാമാർഗമാണ് ഈ പാത. അറ്റകുറ്റപ്പണി നടക്കുമ്പോൾ പാതയിലൂടെയുള്ള വാഹനഗതാഗതം താൽക്കാലികമായി നിർത്തിവെക്കുന്നതിനു പകരം പ്രദേശവാസികൾ കാൽനടയായിപോലും കടന്നുപോകരുതെന്ന ഉദ്ദേശ്യത്തോടെ അവധി ദിനമായ ഞായറാഴ്ച ഉച്ചക്ക് പച്ചയിൽകട ജങ്ഷനു സമീപം പാതക്കു ഇരുവശത്തുമുള്ള കൽകെട്ടുകൾ മുട്ടിച്ച് മണ്ണിട്ടുപൊക്കിയത് നാട്ടുകാർക്കിടയിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കുളത്തൂപ്പുഴ, ഏരൂർ, അഞ്ചൽ, പുനലൂർ എന്നിവിടങ്ങളിൽ പഠിക്കുന്ന നൂറുകണക്കിന് വിദ്യാർഥികൾ സമീപപ്രദേശത്തുനിന്ന് കാൽനടയായി പച്ചയിൽകട ജങ്ഷനിലെത്തിയാണ് പോകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.