അവിഹിതമാര്‍ഗത്തിലൂടെയുള്ള മതപരിവര്‍ത്തനം തെറ്റ്​ ^സൂ​സപാക്യം

അവിഹിതമാര്‍ഗത്തിലൂടെയുള്ള മതപരിവര്‍ത്തനം തെറ്റ് -സൂസപാക്യം കൊച്ചി: അവിഹിത മാര്‍ഗത്തിലൂടെയുള്ള മതപരിവര്‍ത്തനം തെറ്റാണെന്ന് ആര്‍ച് ബിഷപ് ഡോ. എം. സൂസപാക്യം. ഏതു മതത്തിലും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്ന അവകാശമാണ്. ലൗവ് ജിഹാദി​െൻറ പേരില്‍ എല്ലാ മുസ്ലിംകളെയും കുറ്റപ്പെടുത്തരുതെന്നും മതത്തെ ചിലര്‍ നിക്ഷിപ്ത താൽപര്യത്തോടെ ഉപയോഗിക്കുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മതങ്ങളെയും അംഗീകരിക്കുക എന്നതാണ് ലത്തീന്‍ സഭയുടെ നിലപാട്. കേരള ലത്തീന്‍ സഭ വല്ലാര്‍പാടത്ത് സംഘടിപ്പിച്ച മിഷന്‍ കോണ്‍ഗ്രസി​െൻറ സമാപനത്തിനുശേഷം നടന്ന വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ മദ്യനയം ജനങ്ങളെ നശിപ്പിക്കുന്ന ഒന്നാണ്. ശക്തമായ ബഹുജന മുന്നേറ്റം സംഘടിപ്പിച്ച് അതിനെ പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നുദിവസമായി നടന്ന ലത്തീന്‍ സമ്മേളനം നല്ല അനുഭവമായിരുന്നു. സമ്മേളനത്തില്‍ ജനങ്ങള്‍ പ്രദര്‍ശിപ്പിച്ച ആവേശവും ഉത്സാഹവും സന്തോഷം നല്‍കുന്നതാണ്. ശക്തമായ അല്‍മായ നിരയെ വാര്‍ത്തെടുക്കുകയാണ് അടുത്ത പത്തുവര്‍ഷത്തെ പ്രധാന ലക്ഷ്യം. മിഷന്‍ കോണ്‍ഗ്രസില്‍ ആവിഷ്‌കരിച്ച പദ്ധതികളുമായി ശക്തമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. വല്ലാര്‍പാടത്ത് ഇത്തരത്തില്‍ ഒരു സമ്മേളനം സംഘടിപ്പിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് വരാപ്പുഴ അതിരൂപത ആര്‍ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു. മിഷന്‍ കോണ്‍ഗ്രസ്- ബി.സി.സി കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ പുനലൂര്‍ ബിഷപ് ഡോ. സെല്‍വസ്റ്റർ പൊന്നുമുത്തനും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.