മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പിന് 34.31 കോടി രൂപയുടെ ഭരണാനുമതി -കെ.കെ. ശൈലജ തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പിെൻറ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ മെഡിക്കല്‍ കോളജുകളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി ആശുപത്രികളുടെ ഗുണമേന്മ വർധിപ്പിക്കുന്നതിന് 34.31 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിെൻറ വിവിധ വാര്‍ഡുകളുടെ നവീകരണത്തിനും റേഡിയോളജി, ബയോകെമിസ്ട്രി, റേഡിയോതെറപ്പി, കാര്‍ഡിയോളജി, ഓര്‍ത്തോപീഡിക്സ്, ഇ.എന്‍.ടി, ഗാസ്ട്രോ സര്‍ജറി തുടങ്ങി വിവിധ ഡിപ്പാര്‍ട്ട്മെൻറുകളിലെ ഉപകരണങ്ങള്‍ വാങ്ങുന്നതിലേക്കും ജീവന്‍രക്ഷ ഉപകരണങ്ങളുടെ കേടുപാടുകള്‍ തീര്‍ത്ത് പ്രവര്ത്തനയോഗ്യമാക്കുന്നതിലേക്കും വാര്‍ഡുകളുടെ നവീകരണത്തിലേക്കുമായി 17 കോടിരൂപയുടെ ഭരണാനുമതിയാണ് ലഭ്യമായത്. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഫാര്‍മസി കെട്ടിടത്തിെൻറ നവീകരണം, മെഡിക്കല്‍ ഉപകരണങ്ങളുടെ കേടുപാട് തീര്‍ക്കല്‍, സര്‍ജറി യൂനിറ്റിെൻറ നവീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് 3.30 കോടി രൂപയും കോട്ടയം മെഡിക്കല്‍ കോളജിലെ കാന്‍സര്‍ കെയര്‍ സെൻറര്‍ വാര്‍ഡിെൻറ നവീകരണത്തിനായും വിവിധ വാര്‍ഡുകളിലേക്കുള്ള സെന്‍ട്രല്‍ ഓക്സിജന്‍ സപ്ലൈയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിലേക്കും 5.09 കോടിരൂപയുടെ ഭരണാനുമതിയും ലഭിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജിെൻറ ടെലി മെഡിസിന് യൂനിറ്റ്, വിവിധ വര്‍ഡുകളുടെ നവീകരണം ജലവിതരണം, വൈദ്യുതി, ജനറേറ്ററുകള്‍ തുടങ്ങിയവയുടെ വിപുലീകരണം, ഫാര്‍മസി, വിവിധ മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവയുടെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് പ്രവര്‍ത്തന യോഗ്യമാക്കുന്നതിന് 3.50 കോടി രൂപയും കോഴിക്കോട് മെഡിക്കല്‍ കോളജിെൻറ വിവിധ യൂനിറ്റുകളുടെ നവീകരണത്തിന് 5.50 കോടി രൂപയുടെ ഭരണാനുമതിയും ലഭ്യമായതായി മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.