റോഹിങ്ക്യൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റാലി

പുനലൂർ: റോഹിങ്ക്യൻ മുസ്ലിംകൾ നേരിടുന്ന ദുരിതത്തിന് അറുതിവരുത്തണമെന്നും ഇന്ത്യയിൽ അഭയാർഥികളായി എത്തിയവരെ തിരിച്ചയക്കരുതെന്നും ആവശ്യപ്പെട്ട് പുനലൂരിൽ ഐക്യദാർഢ്യ റാലി നടത്തി. താലൂക്ക് മുസ്ലിം ജമാഅത്ത് ഫെഡറേഷ​െൻറയും വിവിധ ജമാഅത്തുകളുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റാലിയിൽ വിവിധ സംഘടന പ്രതിനിധികളും മഹല്ല് ഭാരവാഹികളും പങ്കെടുത്തു. ടി.ബി ജങ്ഷനിൽ നിന്നാരംഭിച്ച റാലി ടൗൺചുറ്റി മാർക്കറ്റ് മൈതാനിയിൽ സമാപിച്ചു. ഫെഡറേഷൻ പ്രസിഡൻറ് കുളത്തുപ്പുഴ സലീം, ജനറൽ സെക്രട്ടറി കെ.എ. റഷീദ്, ഇടമൺ ടി.ജെ. സലീം, എ.എ. ബഷീർ, എസ്.ഇ. സഞ്ജയ്ഖാൻ, തടിക്കാട് ഷിഹാബുദ്ദീൻ മദനി, നൗഷാദ് നിസാമി, തലച്ചിറ ഷാജഹാൻ മൗലവി, മുഹമ്മജ് റഫീഖ് അൽഖാസിമി, എം.എം. ജലീൽ, ഐ.എ. റഹീം, എസ്. അബ്ദുസ്സമദ്, നെടുങ്കയം നാസർ, എച്ച്. സലീംരാജ്, എച്ച്. നാസറുദ്ദീൻ, നിസാം എന്നിവർ നേതൃത്വം നൽകി. ലഹരിവിരുദ്ധ ബോധവത്കരണം നടത്തി വെളിയം: എക്സൈസ് റേഞ്ച് ഓഫിസി​െൻറയും വെട്ടിക്കവല ഗ്രാമപഞ്ചായത്ത്, ഉളിയനാട് വാർഡ് കുടുംബശ്രീ യൂനിറ്റ് എന്നിവയുടെയും നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണം നടത്തി. ജില്ല പഞ്ചായത്ത് അംഗം സരോജിനി ബാബു ഉദ്ഘാടനം ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ ബെന്നി ജോർജ് നേതൃത്വം നൽകി. വാർഡ് അംഗം സജി യോഹന്നാൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ എം.പി. സജീവ്, കെ. അലക്സാണ്ടർ, ടി. സജിത, പി. ലീലാമ്മ എന്നിവർ സംസാരിച്ചു. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത്, നടുക്കുന്ന അബ്ദുൽകലാം ഗ്രന്ഥശാല എന്നിവയുടെ നേതൃത്വത്തിൽ ലഹരിവിമുക്ത ബോധവത്കരണ സെമിനാർ നടത്തി. ഗ്രന്ഥശാല പ്രസിഡൻറ് എൻ. ഗോപാലൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ. ദീപ ഉദ്ഘാടനം ചെയ്തു. മേലില ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. പ്രസാദ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി. റോബർട്ട് ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുനിൽ ടി. ഡാനിയേൽ, മേലില പഞ്ചായത്ത് വൈസ് പ്രസിഡൻറ് താര സജികുമാർ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.