തൃപ്പൂണിത്തുറ യോഗ കേന്ദ്രം: ആരോപണങ്ങളെ സർക്കാർ ഗൗരവത്തോടെ കാണണം-കാനം തിരുവനന്തപുരം: തൃപ്പൂണിത്തുറയിലെ വിവാദ യോഗകേന്ദ്രത്തെക്കുറിച്ച് ഉയർന്ന ആരോപണങ്ങളെ സർക്കാർ വളരെ ഗൗരവത്തോടെ കാണണമെന്നും പൊലീസ് സജീവമായി അന്വേഷണം നടത്തണമെന്നും സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. യോഗകേന്ദ്രത്തെപ്പറ്റി പുറത്തുവരുന്ന വെളിപ്പെടുത്തലുകളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് തിരുവനന്തപുരത്ത് മറുപടി പറയുകയായിരുന്നു കാനം. തൃപ്പൂണിത്തുറ സംഭവത്തിൽ പൊലീസിെൻറ അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നാണ് താൻ മനസ്സിലാക്കുന്നത്. പല മതസംഘടനകൾക്കും വിവിധയിടങ്ങളിലായി ഇത്തരത്തിലുള്ള കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവയെ നിയന്ത്രിക്കുന്ന കാര്യത്തിൽ സർക്കാർ അടിയന്തരമായി തീരുമാനമെടുക്കണമെന്നും കാനം കൂട്ടിച്ചേർത്തു. ബി.ജെ.പിയുടെ ദേശീയ നേതാക്കൾക്ക് കേരളത്തിലെ ജനാധിപത്യ അന്തരീക്ഷം നേരിൽ മനസ്സിലാക്കാൻ സാധിച്ചുവെന്നതാണ് ജനരക്ഷായാത്ര കൊണ്ടുണ്ടായ മെച്ചമെന്ന് ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി കാനം പറഞ്ഞു. യാത്രയിൽ പങ്കെടുക്കാനെത്തിയ യോഗി ആദിത്യനാഥ് ഉൾെപ്പടെയുള്ള നേതാക്കളെ കേരളത്തിൽ ആരും തടഞ്ഞില്ല. അതേസമയം കേരള മുഖ്യമന്ത്രിയെയും എ.െഎ.വൈ.എഫിെൻറ ദേശീയയാത്രയെയും മറ്റു സംസ്ഥാനങ്ങളിൽ ബി.ജെ.പി തടയുന്നതാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.