യോഗ സെൻററിനെതിരെ ആരോപണം; കര്‍ശന നടപടി കൈക്കൊള്ളണം^ മന്ത്രി

യോഗ സ​െൻററിനെതിരെ ആരോപണം; കര്‍ശന നടപടി കൈക്കൊള്ളണം- മന്ത്രി തിരുവനന്തപുരം: തൃപ്പൂണിത്തുറ യോഗ സ​െൻററിലെ അന്തേവാസികളായ പെണ്‍കുട്ടികള്‍ക്കുണ്ടായ ദുരവസ്ഥയിന്മേല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ ആവശ്യപ്പെട്ടു. സ്ത്രീകളുടെ അന്തസ്സിനും ആത്മാഭിമാനത്തിനും കോട്ടം തട്ടുന്നതാണ് ഇത്തരം സംഭവങ്ങള്‍. യോഗ സ​െൻററിലെ അന്തേവാസികള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ മനസ്സിലാക്കാൻ കൂടുതല്‍ ശാസ്ത്രീയ അന്വേഷണം നടത്തണമെന്നും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നിയമ നടപടി കൈക്കൊള്ളണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.