കേരളത്തെ അപമാനിക്കാനുള്ള ​ശ്രമത്തെ ജനം ചെറുത്ത്​ തോൽപിക്കും ^ഉമ്മൻ ചാണ്ടി

കേരളത്തെ അപമാനിക്കാനുള്ള ശ്രമത്തെ ജനം ചെറുത്ത് തോൽപിക്കും -ഉമ്മൻ ചാണ്ടി തിരുവനന്തപുരം: കേരളത്തെ അപമാനിക്കാനുള്ള അമിത് ഷായുടെ നീക്കത്തെ കേരളജനത ഒറ്റക്കെട്ടായി എതിർക്കുമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തകർന്നടിഞ്ഞ ഗുജറാത്ത് മോഡലും ഉയർത്തിപ്പിടിച്ചുകൊണ്ട് കേരളത്തെ അപമാനിക്കാനുള്ള അമിത് ഷായുടെ ശ്രമം അപഹാസ്യമാണ്. കേരളത്തിനെതിരെ ബി.ജെ.പി നടത്തുന്ന ദുഷ്പ്രചാരണങ്ങൾ വിലപ്പോവില്ല. ഇതിനു തെളിവാണ് കേരളത്തെ സൊമാലിയയായി ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉയർന്ന ജനവികാരമെന്നും അദ്ദേഹം ഫേസ്ബുക്കിൽ ചൂണ്ടിക്കാട്ടി. അഴിമതിയും വിലക്കയറ്റവും ശിശുമരണങ്ങളും റെയിൽ അപകടങ്ങളും സാമ്പത്തിക തകർച്ചയും മുഖമുദ്രയായ മോദിസർക്കാറി​െൻറ പരാജയം മറച്ചുപിടിക്കാനുള്ള വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രമായി മാത്രമേ ജനരക്ഷായാത്രയെ കാണാൻ സാധിക്കൂ. ഇന്ത്യയിലെ എല്ലാ മേഖലകളെയും ത​െൻറ തെറ്റായ ഭരണത്തിലൂടെ തകർത്തു മുന്നേറുന്ന മോദിയുടെ ബി.ജെ.പിയിൽനിന്നുള്ള രക്ഷയാണ് ഗുജറാത്ത് ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളും ആഗ്രഹിക്കുന്നതെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.