അടിമപ്പണി: 13കാരി 11ാംനിലയിൽനിന്ന്​ ചാടി ആത്മഹത്യക്ക്​ ശ്രമിച്ചു

*രണ്ടുവർഷമായി പുറംലോകം കാണിക്കാതെ പീഡനം *രക്ഷയായത് പക്ഷിക്കൂട് ന്യൂഡൽഹി: അടിമപ്പണിയും നിരന്തര ഭേദ്യവും സഹിക്കവയ്യാതെ കൗമാരക്കാരി ആത്മഹത്യക്ക് ശ്രമിച്ചു. ഫരീദാബാദിലെ കനിഷ്ക ടവർ പാർപ്പിട സമുച്ചയത്തിൽ ബുധനാഴ്ചയായിരുന്നു സംഭവം. 11ാം നിലയിൽനിന്ന് ചാടിയ 13കാരി 10ാം നിലയിലെ ഒഴിഞ്ഞ കിളിക്കൂട്ടിൽ കടുങ്ങിക്കിടക്കുകയായിരുന്നു. രാവിലെയോടെയാണ് ചാടിയതെങ്കിലും വൈകീട്ട് 4.30ഒാടെ കുട്ടിയുടെ കരച്ചിൽകേട്ട ഒമ്പതാം നിലയിലെ താമസക്കാരി സ്കൂൾ ടീച്ചറാണ് കണ്ടത്. ഇവർ അറിയിച്ചതനുസരിച്ച് പൊലീസും ശക്തിവാഹിനി പ്രവർത്തകരും എത്തി രക്ഷിച്ചു. കുട്ടിയുടെ ശരീരമാസകലം പൊള്ളലി​െൻറയും അടിയേറ്റതി​െൻറയും പാടുകളുണ്ടായിരുന്നു. സംഭവത്തിൽ 11ാം നിലയിൽ താമസിക്കുന്ന 23കാരിക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: 11ാം നിലയിലെ സ്വകാര്യ യൂനിവേഴ്സിറ്റി വിദ്യാർഥിക്കൊപ്പമാണ് പെൺകുട്ടി കഴിഞ്ഞിരുന്നത്. വിദ്യാർഥിനിയുടെ പട്നയിലെ വീട്ടിലെ വേലക്കാരുടെ മകളാണ് ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി. പഠനാർഥം നഗരത്തിലേക്ക് വന്നപ്പോൾ പെൺകുട്ടിയെയും കൊണ്ടുവന്നതാണ്. നിരന്തര പീഡനങ്ങൾക്കിടെ ഒരിക്കൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിക്കപ്പെടുകയും അതി​െൻറ പേരിൽ കൊടിയ ദേഹോപദ്രവമുണ്ടാവുകയും ചെയ്തു. തുടർന്നാണ് പെൺകുട്ടി ജീവനൊടുക്കാൻ തീരുമാനിച്ചത്. ബാലനീതി വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്നും പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.