ശംഖുംമുഖം: . ശംഖുംമുഖത്ത പഴയ ആഭ്യന്തര ടെര്‍മിനലാണ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴില്‍ കോമണ്‍ യൂസര്‍ ഡൊമസ്റ്റിക് കാര്‍ഗോ ടെര്‍മിനല്‍ ആരംഭിച്ചത്. നിവലില്‍ ആഭ്യന്തര സെക്ടറില്‍ സർവിസ് നടത്തുന്ന വിമാനക്കമ്പനികള്‍ സ്വന്തംനിലക്ക് കാര്‍ഗോ സർവിസ് നടത്തിവരികയാണ്. ആഭ്യന്തര സെക്ടറില്‍ പൊതുവായ കാര്‍ഗോ സംവിധാനം അവശ്യമാെണന്ന് കണ്ടതിനെ തുടര്‍ന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി മുന്‍കൈയെടുത്ത് പൊതു കാര്‍ഗോ സർവിസ് ആരംഭിച്ചത്. വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന പഴയ ആഭ്യന്തര ടെര്‍മിനലിെൻറ ഒരുവശത്തായാണ് പുതിയ കാര്‍ഗോ ടെര്‍മിനല്‍ ആരംഭിച്ചത്. പുതിയ കാര്‍ഗോ ടെര്‍മിനല്‍ എയര്‍പോര്‍ട്ട് അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ കീകൂ ബോമി ഗസ്ഡര്‍ ഉദ്ഘാടനം ചെയ്തു. ഇതോടെ വിമാനത്താവളത്തിെൻറ വിവിധ ഭാഗങ്ങളിലായി കാര്‍ഗോ സർവിസ് നടത്തുന്ന വിമാനക്കമ്പനികളുടെ ഓഫിസുകള്‍ക്ക് പുതിയ ടെര്‍മിനലിനുള്ളില്‍ പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കും. കാര്‍ഗോ സർവിസ് നടത്തുന്ന വിമാനക്കമ്പനികള്‍ ഒരു കുടക്കീഴില്‍ എത്തുന്നതോടെ ആഭ്യന്തര സെക്ടറില്‍ കാര്‍ഗോ അയക്കുന്നവര്‍ക്കും എടുക്കാന്‍ എത്തുന്നവര്‍ക്കും ഇത് കൂടുതല്‍ സൗകര്യപ്രദമാകും. ഇതോടെ വര്‍ഷങ്ങളായി അടഞ്ഞുകിടന്ന ടെര്‍മിനലില്‍നിന്നും എയര്‍പോര്‍ട്ട് അതോറിറ്റിക്ക് മികച്ച വരുമാനവും കെണ്ടത്താന്‍ കഴിയും. പടം പുതിയ കാര്‍ഗോ ടെര്‍മില്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.