കുറ്റിച്ചൽ ലൂർദ്മാത കോളജിൽ ശാസ്ത്ര സാങ്കേതിക പ്രദർശനം തുടങ്ങി

കാട്ടാക്കട: കുറ്റിച്ചൽ ലൂർദ്മാത കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ വാർഷികത്തോടനുബന്ധിച്ചുള്ള രണ്ടു ദിവസത്തെ ശാസ്ത്ര സാങ്കേതിക പ്രദർശനം തുടങ്ങി. 'സീക്ക് 2 കെ 17' എന്ന പ്രദർശനം കാണാൻ സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കൊപ്പം നാട്ടുകാർക്കും സൗജന്യ പ്രവേശനം അനുവദിക്കും. 70ൽ 40ലേറെ സ്റ്റാളുകൾ ഐ.എസ്.ആർ.ഒ ഉൾെപ്പടെയുള്ള സ്ഥാപനങ്ങൾക്ക് ഉണ്ട്. സ്‌കൂളുകളിൽനിന്ന് കുട്ടികളെ എത്തിക്കുന്നതിനായി കോളജിലെ ബസുകൾക്ക് പുറമെ കെ.എസ്.ആർ.ടി.സി ബസ് സൗകര്യവും ഒരുക്കിയിട്ടുള്ളതായി പ്രിൻസിപ്പൽ ഡോ. വി. ശ്യാംപ്രകാശ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.