ഫ്യുയോക്​ പ്രസിഡൻറ്​ ആകാനില്ലെന്ന്​ ദിലീപ്​

കൊച്ചി: തിയറ്റർ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് യുനൈറ്റഡ് ഒാർഗനൈസേഷൻ ഒാഫ് കേരള (ഫ്യുയോക്) യുടെ പ്രസിഡൻറ് സ്ഥാനത്തേക്ക് വീണ്ടും താനില്ലെന്ന് നടൻ ദിലീപ്. നിലവിലെ സാഹചര്യത്തിൽ ഒരു സംഘടനയുടെയും ചുമതല ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ജനറൽ സെക്രട്ടറി എം.സി. ബോബിക്ക് അയച്ച കത്തിൽ ദിലീപ് അറിയിച്ചു. പ്രസിഡൻറ് പദവി വീണ്ടും തനിക്ക് നൽകാൻ സന്നദ്ധത കാണിച്ച ഭാരവാഹികൾക്കും മറ്റംഗങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. പക്ഷേ, ഇപ്പോഴത്തെ സാഹചര്യത്തിൽ തൽക്കാലം ഒരു സംഘടനയുടെയും പദവി ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നില്ല. സംഘടനയുടെ അംഗം എന്ന നിലയിൽ ആശംസകളും പ്രാർഥനകളും പിന്തുണയും എന്നുമുണ്ടാകും- -കത്തിൽ പറഞ്ഞു. ജൂലൈ പത്തിന് അറസ്റ്റിലായതിനെത്തുടർന്ന് പ്രസിഡൻറ് സ്ഥാനത്തുനിന്ന് പുറത്താക്കിയ ദിലീപ് ജാമ്യത്തിലിറങ്ങിയ സാഹചര്യത്തിൽ വീണ്ടും പ്രസിഡൻറാക്കാൻ ബുധനാഴ്ച കൊച്ചിയിൽ ചേർന്ന യോഗമാണ് തീരുമാനിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.