ഫയര്‍ഫോഴ്‌സിന് ഇനിമുതല്‍ റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന ഫയർ എന്‍ജിനുകളും

ശംഖുംമുഖം: അടിയന്തരഘട്ടങ്ങളില്‍ ഫയര്‍ഫോഴ്‌സിന് സുരക്ഷാ സംവിധാനമായി ഇനിമുതല്‍ റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന ഭീമന്‍ ഫയര്‍ എന്‍ജിനുകളും. ചാക്ക ഫയര്‍സ്‌റ്റേഷനിലെ പുതിയ ഫയർ എന്‍ജിനുകളുടെ ഫ്ലാഗ് ഓഫ് ഫയര്‍ഫോഴ്‌സ് മേധാവി ടോമിന്‍ ജെ. തച്ചങ്കരി നിര്‍വഹിച്ചു. ഫയര്‍ സര്‍വിസി​െൻറ ചരിത്രത്തിലാദ്യമായാണ് ലോകോത്തര വാഹനത്തി​െൻറ ചാസിസില്‍ 11,500 ലിറ്റര്‍ വെള്ളവും 500 ലിറ്റര്‍ ഫോമും സഹിതം ആകെ 12000 ലിറ്റര്‍ കപ്പാസിറ്റിയുള്ള ഫയര്‍ എന്‍ജിനുകള്‍ പുറത്തിറക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള രണ്ട് എന്‍ജിനുകളാണ് ചാക്കയില്‍ എത്തിയത്. സാധാരണഗതിയില്‍ 3000 ലിറ്റര്‍ മിനി ഫയര്‍ ടെൻഡറിനും 4500 ലിറ്റര്‍ ഫയര്‍ ടെൻഡറിനുമുള്ള ടാങ്ക് കപ്പാസിറ്റിയാണുള്ളത്. ഈ സ്ഥാനത്താണ് അതി​െൻറ മൂന്നുമടങ്ങ് കപ്പാസിറ്റിയുള്ള വാട്ടര്‍ ബൈസര്‍ ശ്രദ്ധേയമാകുന്നത്. മിനിട്ടില്‍ നാലായിരം ലിറ്റര്‍ വെള്ളം ചീറ്റാന്‍ കപ്പാസിറ്റി ഉള്ളതും ഫയര്‍മാന്‍ തീയുടെ അടുത്തുപോകാതെ വാഹനത്തി​െൻറ ഉള്ളില്‍ സജ്ജീകരിച്ചിരിക്കുന്ന മോണിറ്ററി​െൻറയും ജോയ്‌സ്റ്റിക്കി​െൻറയും സഹായത്താല്‍ വാഹനത്തി​െൻറ മുകളില്‍ ഘടിപ്പിച്ചിരിക്കുന്ന നോസില്‍കൂടി തീപിടിത്തത്തെ ഫലപ്രദമായി നേരിടാന്‍ കഴിയുമെന്നതാണ് ഇതി​െൻറ പ്രത്യേകത. പെട്രോള്‍ പമ്പുകള്‍, ചാല, എയര്‍പോര്‍ട്ട് എന്നിവിടങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വന്‍ അഗ്നിബാധക്ക് വിരാമമിടുകയാണ് സേനയുടെ ലക്ഷ്യം. ഓരോന്നിനും 75 ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് വാഹനങ്ങളാണ് എത്തിച്ചിരിക്കുന്നതെങ്കിലും ഇത്തരത്തിലുള്ള പത്ത് വാഹനങ്ങള്‍ ഈ സാമ്പത്തികവര്‍ഷം തന്നെ സേനക്ക് ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനം നടന്നുവരുന്നതായി ടോമിന്‍ ജെ. തച്ചങ്കരി അറിയിച്ചു. ഇതോടെ കേരളത്തിലെ മിക്ക പട്ടണങ്ങളിലെയും വന്‍കിട തീപിടിത്തങ്ങള്‍ക്ക് ഒരു പരിധിവരെ തടയിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.