കൊല്ലം: തീരദേശത്തെ നിർമാണപ്രവർത്തനങ്ങൾക്കുള്ള സി.ആർ.ഇസഡ് (കോസ്റ്റൽ റെഗുലേഷൻ സോൺ) ക്ലിയറൻസിനായുള്ള അപേക്ഷ വർധിക്കുന്ന സാഹചര്യത്തിൽ സീനിയോറിറ്റി പരിഗണിച്ച് മാത്രം തീരുമാനമെടുത്താൽ മതിയെന്ന് തീരദേശ പരിപാലന അതോറിറ്റി തീരുമാനം. ഇതുസംബന്ധിച്ച് അതോറിറ്റി മെംബർ സെക്രട്ടറി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. സി.ആർ.ഇസഡ് നിയമം കർശനമാക്കിയതോടെ തീരദേശ മേഖലയിൽനിന്ന് തീരദേശ പരിപാലന അതോറിറ്റി യോഗത്തിെൻറ പരിഗണനയിലേക്ക് എത്തുന്ന അപേക്ഷ വർധിച്ചിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ പൂർണമായ വിവരങ്ങളും രേഖകളുമടങ്ങിയ അപേക്ഷ മാത്രം സ്വീകരിച്ചാൽ മതിയെന്നാണ് നിർദേശം. പി.എം.ആർ.വൈ പദ്ധതി പ്രകാരം ഭവനവായ്പക്ക് അർഹതയുള്ളവരുടെ അപേക്ഷകൾക്ക് പ്രത്യേക സീനിയോറിറ്റി ലിസ്റ്റ് സൂക്ഷിക്കണം. സർക്കാർ പ്ലാൻ പദ്ധതിയിൽനിന്നും ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പ്രോജക്ടുകൾക്കും സീനിയോറിറ്റി ബാധകമാണ്. ഇത്തരം പദ്ധതികളും അപേക്ഷയുടെ മുൻഗണനക്രമവും മറ്റ് നടപടികളും പാലിച്ച് യോഗത്തിെൻറ പരിഗണനക്ക് നൽകിയാൽ മതിയെന്നും അറിയിപ്പിൽ പറയുന്നു. സി.ആർ.ഇസഡ് ക്ലിയറൻസിനുവേണ്ടി തദ്ദേശ സ്ഥാപനങ്ങൾ മുഖേന ലഭിച്ച നാലായിരത്തിേലറെ ഫയലുകളിൽ തുടർനടപടി സ്വീകരിക്കേണ്ടതുണ്ട്. അതോറിറ്റിയിൽ ജീവനക്കാർ കുറവായതും ഇതുസംബന്ധിച്ച പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടുകൊണ്ടുപോവുന്നതിന് തടസ്സമാവുന്നു. ഇൗ സാഹചര്യത്തിലാണ് അപേക്ഷ സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ മാത്രം പരിഗണിച്ചാൽ മതിയെന്ന നിർദേശം മെംബർ സെക്രട്ടറി പത്മ മൊഹന്തി നൽകിയത്. സ്വന്തം ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.