നെല്ല് സംഭരണം: പ്രശ്​നങ്ങൾ ​േക​ന്ദ്രത്തെ അറിയിക്കും

തിരുവനന്തപുരം: നെല്ല് സംഭരണ വ്യവസ്ഥയിൽ കേരളത്തിന് ഇളവ് വേണമെന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടും. മുഖ്യമന്ത്രി വിളിച്ച മില്ലുടമകളുടെ യോഗമാണ് തീരുമാനമെടുത്തത്. കേന്ദ്ര സർക്കാർ നിർദേശമനുസരിച്ച് 100 കിലോ നെല്ല് സംഭരിച്ചാൽ 68 കിലോ അരി മടക്കിനൽകണം. എന്നാൽ സംസ്ഥാനത്ത് 64 കിലോ മില്ലുടമകൾ നൽകിയാൽമതി. പക്ഷേ, 64 കിലോ അരി മാത്രമേ നല്‍കാന്‍ കഴിയൂവെന്നായിരുന്നു മില്ലുടമകളുടെ നിലപാട്. സര്‍ക്കാര്‍ നിയോഗിച്ച സമിതിയും 64 കിലോയാണ് ശരിെവച്ചത്. ഈ സാഹചര്യത്തിലാണ് പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി മില്ലുടമകളുടെ യോഗംവിളിച്ചത്. വ്യവസ്ഥയില്‍ മാറ്റംവരുത്തേണ്ടത് കേന്ദ്രസര്‍ക്കാറാണ്. മന്ത്രിസഭ ഇക്കാര്യം ചര്‍ച്ചചെയ്ത് കേന്ദ്ര സര്‍ക്കാറിനെ അറിയിക്കും. ഇതുവരെ നിലവിലുള്ള സ്ഥിതിയില്‍ സംഭരണം നടത്താനാണ് ധാരണയായത്. മന്ത്രി സുനിൽകുമാറും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.