പുത്തൂർ-^കോട്ടാത്തല മരുതൂർ ജങ്​ഷൻ പാവക്കാട്ട് ഏല റോഡിന് അവഗണന

പുത്തൂർ--കോട്ടാത്തല മരുതൂർ ജങ്ഷൻ പാവക്കാട്ട് ഏല റോഡിന് അവഗണന കൊട്ടാരക്കര: പുത്തൂർ--കോട്ടാത്തല മരുതൂർ ജങ്ഷൻ പാവക്കാട്ട് ഏല റോഡിന് എന്നും അവഗണന. വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കാൻ പോലും നടപടിയില്ല. നെടുവത്തൂർ ഗ്രാമപഞ്ചായത്തി​െൻറ കോട്ടാത്തല വാർഡിലെ ഈ റോഡി​െൻറ സ്ഥിതി പരിതാപകരമാണ്. കാർഷിക ആവശ്യത്തിന് തൊഴിലാളികളെ കിട്ടാനില്ലാത്ത സ്ഥിതിയുള്ള പ്രദേശമാണിവിടം. കൃഷിയിടങ്ങളിലേക്ക് യന്ത്രവത്കൃത സംവിധാനങ്ങൾ എത്തിക്കാൻ റോഡി​െൻറ ശോച്യാവസ്ഥ മൂലം കഴിയില്ല. ഏലയിലേക്ക് ഇറങ്ങുന്ന ഭാഗത്ത് വാഹനം ഇറങ്ങുന്ന തരത്തിൽ സംവിധാനം ഉണ്ടാക്കിയിട്ടില്ല. കോട്ടാത്തല ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലേക്ക് പോകാൻ ഇവിടത്തെ പ്രദേശവാസികൾ ഉപയോഗിക്കുന്ന വഴിയാണിത്. കാൽനട യാത്ര മാത്രമേ ഇതു വഴി പറ്റൂ. 400 മീറ്റർ ദൂരത്തിൽ റോഡ് വെട്ടിയാൽ പുത്തൂർ കൊട്ടാരക്കര റോഡിലെത്തിച്ചേരാം. ഇതിനും അധികൃതർ താൽപര്യമെടുക്കുന്നില്ല. പണയിൽ ജങ്ഷനിലെത്താനുള്ള വഴിയും പാതിവഴിയിൽ നിന്നുപോയതാണ്. റോഡി​െൻറ ആദ്യ ഭാഗത്ത് 70 മീറ്റർ ദൂരത്തിൽ രണ്ട് ഘട്ടമായി കോൺക്രീറ്റ് നടത്തിയെന്നത് മാത്രമാണ് നാളിതുവരെ ഈ റോഡിന് വേണ്ടി സർക്കാർ ഫണ്ട് ഉപയോഗിച്ച് നടത്തിയത്. ശേഷിക്കുന്ന ഭാഗം തീർത്തും അവഗണിക്കുകയായിരുന്നു. ഗ്രാമപഞ്ചായത്ത് അംഗത്തി​െൻറ വീടുൾെപ്പടെ നിരവധി വീടുകളാണ് റോഡിനരികിൽ ഉള്ളത്. ഓടയുടെ ഇളകിയ സ്ലാബുകൾ കാൽ നട യാത്രക്കാർക്ക് ഭീഷണിയാകുന്നു കൊട്ടാരക്കര: ചന്തമുക്കിലെ ഓടയുടെ ഇളകി മാറിയ സ്ലാബുകൾ കാൽ നട യാത്രക്കാർക്ക് ഭീഷണിയാകുന്നു. സ്ലാബുകളുടെ മുകളിലൂടെ നടന്നു വരുന്നവരുടെ കാലുകൾ സ്ലാബിനിടയിൽ പെടുന്നത് പതിവാണ്. ചന്തമുക്ക് ഭാഗത്തെ ഓടകൾ ഈയിടെ ഇളക്കി വൃത്തിയാക്കിയിരുന്നു. മഴ സമയത്ത് വെള്ള കെട്ട് ഉണ്ടാകുന്നതായി പരാതി ഉയർന്നതിനെ തുടർന്നാണ് എൻ.എച്ച് അധികൃതർ ഓടയുടെ കോൺക്രീറ്റ് സ്ലാബുകളിളക്കി വൃത്തിയാക്കിയത്. അതിന് ശേഷം സ്ലാബുകൾ കൃത്യമായി പഴയതുപോലെ ഇടാത്തതാണ് ഇപ്പോൾ കാൽ നടയാത്രക്കാർക്ക് ഭീഷണിയായിരിക്കുന്നത്. വാഹനങ്ങൾ വശം കൊടുക്കുമ്പോൾ ടയർ ഓടയിൽ പെടാനും സാധ്യതയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.