നഗരസഭകളിലെ പൊതുസ്ഥലം മാറ്റം വൈകുന്നു

പത്തനംതിട്ട: നഗരസഭകളിലെയും കോർപറേഷനുകളിലെയും പൊതുസ്ഥലംമാറ്റം വൈകുന്നു. അപേക്ഷിച്ച് ഏഴു മാസം കഴിഞ്ഞും ഇതിനുള്ള നടപടിയൊന്നുമായിട്ടില്ല. ഭരണപക്ഷ യൂനിയ​െൻറ ഇടപെടലാണ് സ്ഥലംമാറ്റം തടഞ്ഞുവെച്ചതിനു പിന്നിൽ. മന്ത്രിസഭ അധികാരമേറ്റ ഉടൻ ഒരുവിഭാഗം ജീവനക്കാരെ ഭരണപക്ഷ യൂനിയനിൽനിന്ന് പുറത്താക്കി സ്ഥലം മാറ്റി. ഇവരിൽ പലരും മലപ്പുറം ജില്ലയിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂനിയനിലെ 17 സീനിയർ ക്ലർക്കുമാരെയും രണ്ട് റവന്യൂ ഇൻസ്പെക്ടർമാരെയും തിരുവനന്തപുരത്തും കൊല്ലത്തുമായി നിലനിർത്താൻ വേണ്ടിയാണ് മറ്റുള്ള ജീവനക്കാരെ ബലിയാടാക്കുന്നതെന്നാണ് ആക്ഷേപം. തിരുവനന്തപുരത്ത് സി.പി.െഎ അനുകൂല സംഘടന ഉണ്ടാക്കിയതിനാണ് അതിലെ 21 പേരെ സ്ഥലം മാറ്റിയത്. സാധാരണ ഫെബ്രുവരിയിൽ അപേക്ഷ ക്ഷണിച്ച് ജൂണിന് മുമ്പ് സ്ഥലംമാറ്റം പ്രഖ്യാപിക്കുകയാണ് രീതി. സ്കൂൾ അവധിക്കാലം കഴിയുന്നതിന് മുമ്പ് സ്ഥലംമാറ്റ നടപടി തീർക്കണം എന്നാണ് വ്യവസ്ഥ. എന്നാൽ, ഇത്തവണ മേയ് 24 വരെയായിരുന്നു അപേക്ഷിക്കാനുള്ള സമയം. ഡയറക്ടറുടെ നേതൃത്വത്തിൽ സ്ഥലംമാറ്റ പട്ടിക ആഗസ്റ്റ് 30ന് തയാറാക്കിയെങ്കിലും ഇപ്പോഴും മന്ത്രിയുടെ ഒാഫിസിൽ പിടിച്ചുെവച്ചിരിക്കുകയാണ്. ഇത് ഏപ്രിലിൽ ഉദ്യോഗക്കയറ്റം ലഭിക്കേണ്ടവരെയും ബാധിച്ചു. അർഹതപ്പെട്ട പലർക്കും പ്രമോഷൻ ലഭിക്കാത്ത അവസ്ഥയാണ്. ആഗസ്റ്റ് 16ന് ഇറങ്ങിയ കരടുസ്ഥലംമാറ്റ ഉത്തരവിൽ ഗർഭിണികളായതിനാൽ ചിലർക്ക് പരിഗണന നൽകിയിരുന്നു. എന്നാൽ, അത് നടപ്പാക്കാത്തതിനാൽ അവരുടെ പ്രസവം കഴിഞ്ഞിട്ടും മാറ്റം ഇല്ലാത്ത അവസ്ഥയാണ്. സ്ഥലം മാറ്റത്തിൽ മാത്രമല്ല മറ്റ് പല കാര്യങ്ങളിലും മുനിസിപ്പൽ ജീവനക്കാരോട് സർക്കാർ ചിറ്റമ്മനയമാണ് കാട്ടുന്നതെന്ന് ജീവനക്കാർ പറയുന്നു. കേരള അഡ്മിനിസ്േട്രറ്റിവ് സർവിസി​െൻറ കാര്യത്തിലും സർക്കാർ ജീവനക്കാർക്ക് ഇൻഷുറൻസ് പ്രഖ്യാപിച്ചപ്പോഴും മുനിസിപ്പൽ ജീവനക്കാരെ പരിഗണിച്ചില്ലെന്നാണ് ആക്ഷേപം. സജി ശ്രീവത്സം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.