പത്തനാപുരം: ഗാന്ധിഭവനിലെ സാങ്കൽപിക പഞ്ചായത്തായ 'സ്‌നേഹഗ്രാമ'ത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ജനകീയ മുന്നണിക്ക് വിജയം. ആകെയുള്ള എട്ടു സീറ്റില്‍ അഞ്ച് സീറ്റുകളും ജനകീയമുന്നണി നേടി. സൗഹൃദമുന്നണിക്ക് ഒരു സീറ്റും കിട്ടിയില്ല. സ്വതന്ത്രന്മാരായി മത്സരിച്ച മൂന്നുപേരും വിജയിച്ചു. ജനകീയ മുന്നണിയിലെ ശ്രീദേവി അമ്മാളിനെയാണ് സ്‌നേഹഗ്രാമം പഞ്ചായത്തിെൻറ പ്രസിഡൻറായി തെരഞ്ഞെടുത്തത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ച ബാലചന്ദ്രന്‍ കടയ്ക്കലിനെ വൈസ് പ്രസിഡൻറായും രാജാദാസിനെ ക്ഷേമകാര്യ ചെയര്‍മാനായും തെരഞ്ഞെടുത്തു. ജനകീയമുന്നണിയിലെ നിർമലാമ്മ, ലിബ ബീഗം, ദീപാറാണി, ഷീന, സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ചന്ദ്രന്‍ കൊല്ലം എന്നിവരാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ച് ഭരണസമിതിയിലെത്തിയത്. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ 80 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ചീഫ് ഇലക്ഷന്‍ കമീഷണര്‍ വിജയന്‍ ആമ്പാടിയുടെ അധ്യക്ഷതയില്‍ നടന്ന തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ യോഗമാണ് പ്രസിഡൻറിനെയും വൈസ് പ്രസിഡൻറിനെയും തെരഞ്ഞെടുത്തത്. ഗാന്ധിഭവനിലെ ഭക്ഷണകാര്യങ്ങള്‍, അന്തേവാസികളുടെ ക്ഷേമം, ശുചിത്വം, അച്ചടക്കം, കൃഷി എന്നിവയുടെ ചുമതല സ്‌നേഹഗ്രാമം പഞ്ചായത്തിേൻറതാണ്. തിങ്കളാഴ്ച മധ്യാഹ്ന പ്രാർഥനയോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസ്ഥാന സാമൂഹികക്ഷേമ ബോര്‍ഡ് അംഗം ഷാഹിദാകമാല്‍ ഭാരവാഹികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.