ലോകശാന്തിക്ക്​ പ്രാർഥന ആയുധമാക്കണം ^ഫാ. ഉഴുന്നാലിൽ

ലോകശാന്തിക്ക് പ്രാർഥന ആയുധമാക്കണം -ഫാ. ഉഴുന്നാലിൽ തിരുവനന്തപുരം: ലോകശാന്തിക്ക് പ്രാർഥന ആയുധമാക്കണമെന്ന് ഫാ. ടോം ഉഴുന്നാലിൽ. തലസ്ഥാനത്ത് ഒരുക്കിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹോദരനായി കണ്ട് സകല വിശ്വാസികളും നടത്തിയ പ്രാർഥന വഴിയാണ് യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ മടങ്ങിവരാൻ സാധിച്ചത്. ലോകത്തിൽ ഇപ്പോൾ നടന്നുവരുന്ന യുദ്ധവും ഭീകരതയും ഇല്ലാതാകാൻ എല്ലാവരും പ്രാർഥിക്കണം. തോക്കും ബോംബും ഉപയോഗിച്ച് യുദ്ധവും ഭീകരതയും ഇല്ലാതാക്കാൻ സാധിക്കില്ല. പ്രാർഥനയിലൂടെ മാത്രമേ അതിന് കഴിയൂ. ഒരു ഉപദ്രവവും ഏൽക്കാതെ ഭീകരരുടെ തടങ്കലിൽനിന്ന് ത​െൻറ മോചനം സാധ്യമാക്കിയത് എല്ലാവരുടെയും പ്രാർഥനയാണ്. അതിനെല്ലാം തനിക്ക് നന്ദിയുണ്ട്. തനിക്കൊപ്പം ഉണ്ടായിരുന്നവരെ കൊന്നപ്പോഴും ഭീകരർ തന്നെ ഒഴിവാക്കി. റമദാൻ കാലത്ത് ഉൾപ്പെടെ അവർ തനിക്ക് മൂന്നുനേരത്തെ ഭക്ഷണവും തന്നു. ഒരിക്കലും ശാരീരികമായി അവർ തന്നെ വേദനിപ്പിച്ചില്ല. ഇതിനെല്ലാം അവെര പ്രേരിപ്പിച്ചത് നിങ്ങൾ ഒാരോരുത്തരുടെയും പ്രാർഥനയാണെന്നും ഫാ. ഉഴുന്നാലിൽ പറഞ്ഞു. സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം െചയ്തു.വിശ്വാസവും ആത്മീയതയും വർഗീയതക്കും തീവ്രവാദത്തിലേക്കും വീഴാതിരിക്കാനുള്ള ജാഗ്രത ഉണ്ടാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആത്മീയത വ്യാജ ആത്മീയതയിലേക്കും കപട ആത്മീയതയിലേക്കും മാറുന്നതും പ്രാർഥന ഭീകരവാദത്തിന് വഴിമാറുന്ന അവസ്ഥയും ഉണ്ടാകാതിരിക്കാൻ എല്ലാ മതത്തിലും ഉൾപ്പെട്ടവർ ശ്രദ്ധിക്കണം. പാർശ്വവത്കരിക്കപ്പെടുന്നവരും നിരാലംബരുമായ ജനസമൂഹത്തിനുവേണ്ടി കടൽകടന്നുപോയി സേവനപ്രവർത്തനങ്ങൾ നടത്തിയതിനുള്ള സ്നേഹപ്രകടനമാണ് ഒന്നരവർഷം ഫാ. ഉഴുന്നാലിലിനോട് മനുഷ്യസ്നേഹികൾ പ്രകടിപ്പിച്ചത്.കരുണയുടെ സമീപനം ഭീകരരിൽപോലും വറ്റിയിട്ടില്ലെന്ന് ഫാ. ഉഴുന്നാലിലിനോട് അവർ കാട്ടിയ സമീപനം തെളിയിക്കുന്നു. പ്രതിസന്ധികളെ അസാമാന്യമായ ഇച്ഛാശക്തിയിലൂടെ കീഴടക്കാമെന്നതി​െൻറ ജീവിക്കുന്ന ഉദാഹരണമാണ് ഫാ. ഉഴുന്നാലിലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മേജർ ആർച് ബിഷപ് കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, ഡോ. ജോസഫ് മാർ ബർണബാസ് എപ്പിസ്കോപ്പ, സ്വാമി സാന്ദ്രാനന്ദ, പാളയം ഇമാം മൗലവി വി.പി. സുഹൈബ് , ബിഷപ് ക്രിസ്തുദാസ്, ഫാ. േജായിസ് തോണിക്കുഴിയിൽ, ഫാ. വിൽസൺ തട്ടാരുതുണ്ടിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.