കുണ്ടറ: പാതയോരത്തെ വലിയ കുഴിയിൽ പെേട്രാൾ ടാങ്കർ വീണു. ഇളമ്പള്ളൂർ -പുന്നമുക്ക് റോഡിൽ കുരിശ്ശടിക്ക് മുന്നിലാണ് അപകടക്കുഴിയിൽ ടാങ്കർ വീണത്. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നോടെയായിരുന്നു അപകടം. നാല് മീറ്റർ മാത്രം വീതിയുള്ള റോഡിനിരുവശവും ഒരുമീറ്റർ ആഴത്തിലും ഒരു മീറ്റർ വ്യാസത്തിലുമാണ് രണ്ട് കുഴികളുള്ളത്. ഇവയിൽ പുല്ല് വളർന്നുനിൽക്കുന്നതിനാൽ കാണാനും പ്രയാസമാണ്. വാഹനാപകടങ്ങൾ പതിവായിട്ടും മാധ്യമങ്ങൾ നിരവധി വാർത്തകൾ കൊടുത്തിട്ടും അധികൃതർക്ക് അനക്കമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.