വിഷമില്ലാത്ത വിഭവങ്ങളുമായി നന്ദിയോട്​ ജൈവഗ്രാമം

പാലോട്: പച്ചപ്പ ്നിറഞ്ഞ മനസ്സും നനഞ്ഞ മണ്ണിൽനിന്ന് പ്രതിരോധത്തി​െൻറ പാഠങ്ങൾ വിളയിക്കാനുള്ള കരുത്തും ഒത്തുചേർന്നപ്പോൾ അതിജീവനത്തി​െൻറ പുതിയ മാതൃകകൾക്ക് ഇൗ കൊച്ചുഗ്രാമം സ്വയം നാമ്പിടുകയായിരുന്നു. വിയർപ്പും നിശ്ചയദാർഢ്യവും വളവും ഉൗർജവുമായതോടെ മുളയിട്ട സ്വപ്നങ്ങൾ ഗ്രാമത്തിന് തണലായി പടർന്ന് പന്തലിച്ചു. വിഷമില്ലാത്ത ലോകത്തിനായുള്ള ഒട്ടനവധി സാധാരണക്കാരുടെ ഉറച്ചചുവടുവെപ്പുകളുമുണ്ട്... ഉച്ചയൂണിനൊപ്പം വിളമ്പാനുള്ള കറികൾക്കായി എത്രവിഭവങ്ങൾ വേണമെങ്കിലും വീടി​െൻറ ചുറ്റുവട്ടങ്ങളിൽനിന്നും വേലിപ്പടർപ്പുകളിൽനിന്നും കണ്ടെത്തിയിരുന്ന നാട്ടിൻപുറ കാഴ്ചകൾ ഗൃഹാതുരമായി തള്ളാൻ വരെട്ട. നാട്ടുനന്മകളെ തിരികെപിടിക്കാനുള്ള പരിശ്രമത്തിലാണ് നന്ദിയോട് ഗ്രാമം. 'ജൈവഗ്രാമ'മെന്ന തലക്കുറിയിലേക്കുള്ള സഞ്ചാരപാതയിൽ വലിയ മുന്നേറ്റമാണ് കിഴക്കൻ മലയോര ഗ്രാമമായ നന്ദിയോട് നടത്തിയിരിക്കുന്നത്. ഇവിടത്തെ കൃഷി ഒാഫിസറായ ജയകുമാറും സഹപ്രവർത്തകരും ചേർന്നെടുത്ത ഇച്ഛാശക്തിയുള്ള തീരുമാനത്തിനൊപ്പം തദ്ദേശസ്ഥാപനങ്ങളും കുടുംബശ്രീ യൂനിറ്റുകളും കർകരും നാട്ടുകാരും എല്ലാ ഒത്തുചേർന്നപ്പോൾ വിഷരഹിത വിഭവങ്ങൾ മാത്രമുള്ള ജൈവഗ്രാമമെന്ന ആശയത്തിലേക്ക് എത്തിച്ചേരാൻ വേണ്ടിവന്നത് ഏതാനും വർഷങ്ങൾ മാത്രം. തിരുവനന്തപുരം-തെങ്കാശി റോഡിന് ഇരുപുറവുമായി വ്യാപിച്ചുകിടക്കുന്ന നന്ദിയോട് ഗ്രാമപഞ്ചായത്ത് കാർഷിക ഗ്രാമമാണ്. വാമനപുരം നദിയും ഒട്ടനവധി തോടുകളും കുളങ്ങളുംകൊണ്ട് ജലസമൃദ്ധമാണ് ഇവിടം. കൃഷിയോഗ്യമായ 1500 ഹെക്ടർ പ്രദേശത്ത് റബർ ഒഴികെ മറ്റുള്ള കൃഷികളെല്ലാം ജൈവരീതിയിൽ തന്നെ. നാട്ടുവളങ്ങളും കീടനാശിനികളും ഉപയോഗിച്ച് 251 ഹെക്ടർ പ്രദേശത്തെ ജൈവസമ്പുഷ്ടി ഇവിടത്തെ കർഷകർ തിരികെ പിടിച്ചിരിക്കുന്നു. ആറ് ഹെക്ടർ പ്രദേശത്ത് നെല്ല്, 30 ഹെക്ടറിൽ പച്ചക്കറി, 25 ഹെക്ടറിൽ വാഴ, 40 ഹെക്ടറിൽ കുരുമുളക്, 60 ഹെക്ടറിൽ തെങ്ങ്, ബാക്കിയുള്ളവ കിഴങ്ങ് വിളകളും ഫലവർഗങ്ങളും മറ്റും. ആയിരത്തിലേറെ കർഷകരാണ് ജൈവവഴിയിലേക്ക് സഞ്ചാരം മാറ്റിയത്. 150ലേറെ കുളങ്ങളുള്ള നന്ദിയോടൻ ജൈവഗ്രാമത്തിൽ മത്സ്യകൃഷിയും സമൃദ്ധമാണ്. പാൽ, മുട്ട, പച്ചക്കറി, വാഴപ്പഴം എന്നിവയിലെല്ലാം സ്വയം പര്യാപ്തതയിലേക്ക് അടുക്കുകയാണ് ഇവിടം. കാപ്ഷൻ നന്ദിയോട് ഗ്രാമത്തിലെ ഒരു ജൈവ കൃഷിയിടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.