പൂർവവിദ്യാർഥി സംഘടന വാർഷികം

കരുനാഗപ്പള്ളി: സർക്കാർ -എയ്ഡഡ് സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ ഉയർത്തുന്നതിന് പൂർവ വിദ്യാർഥികളുടെ സഹായം പ്രയോജനപ്പെടുത്തണമെന്ന് ആർ. രാമചന്ദ്രൻ എം.എൽ.എ പറഞ്ഞു. തഴവ ആദിത്യവിലാസം ഗവ. ഹൈസ്കൂളിലെ പൂർവ വിദ്യാർഥി സംഘടന 'ആദിത്യ'​െൻറ ഒന്നാമത് വാർഷികവും 'ആദിത്യ സംഗമം - -2017' ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആദിത്യൻ പ്രസിഡൻറ് കെ.എം. അനിൽ മുഹമ്മദ് അധ്യക്ഷതവഹിച്ചു. സ്കൂളിലേക്ക് ആവശ്യമായ ഫാനുകൾ എം.എൽ.എ ഹെഡ്മാസ്റ്റർ ഡി. സദാനന്ദന് കൈമാറി. കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് സ്കൂളിലെ പ്രഥമ എസ്.എസ്.എൽ.സി ബാച്ചിലെ പൂർവ വിദ്യാർഥികളെ ആദരിച്ചു. ആദിത്യൻ സെക്രട്ടറി ജി.വി. ഉണ്ണിത്താൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സീനാനവാസ്, കൈതവനത്തറ ശങ്കരൻകുട്ടി, വി. ബിനുലാൽ, പി.കെ. രാജൻ, തഴവ സമദ്, കെ.സി. വാസന്തി, അൻവർ ഹുസൈൻ, സി. രാജേന്ദ്രൻ, റെജി എസ്. തഴവ എന്നിവർ സംസാരിച്ചു. സമാപനസമ്മേളനം വയലാർ ശരത്ചന്ദ്രവർമ ഉ്ദഘാടനം ചെയ്തു. ആദിത്യൻ വൈസ് പ്രസിഡൻറ് കെ.എ. ജവാദ് അധ്യക്ഷതവഹിച്ചു. കെ.സി. രാജൻ, പി.ആർ. വസന്തൻ, കടത്തൂർ മൻസൂർ, തഴവ കനകൻ, എം. എസ്. ഷീല, സൂര്യ സുേരന്ദ്രൻ, വിരുത്തേത്ത് ചന്ദ്രൻ, തോപ്പിൽ ലത്തീഫ്, ടി. സിദ്ദീഖ്, സിയോൺ ഷിഹാബ്, ഹസൻ തൊടിയൂർ എന്നിവർ സംസാരിച്ചു. അധ്യാപക ഒഴിവ് കരുനാഗപ്പള്ളി: തൊടിയൂർ വേങ്ങറ ഗവ. എൽ.പി സ്കൂളിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ ബുധനാഴ്ച രാവിലെ 11ന് ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.