റുബെല്ല പ്രതിരോധ കുത്തി​വെപ്പ്​ നല്‍കി

വിഴിഞ്ഞം: മീസില്‍സ്-റുബെല്ല പ്രതിരോധ കാമ്പയി​െൻറ ബ്ലോക്ക് തല ഉദ്ഘാടനം വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പ്രഫുല്ലചന്ദ്രന്‍ നിര്‍വഹിച്ചു. തിരുവല്ലം ബി.എന്‍.വി സ്കൂള്‍, വെങ്ങാനൂര്‍ ഗേള്‍സ്‌ ഹൈസ്കൂള്‍, ഉച്ചക്കട എല്‍.എം.എസ് എല്‍.പി.എസ്, സെനറ്റ് പള്‍സ് സ്കൂള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ക്ക് മീസില്‍സ്-റുബെല്ല പ്രതിരോധ കുത്തിെവപ്പ് നല്‍കി. വരും ദിവസങ്ങളില്‍ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തി​െൻറ പരിധിയിെല എല്ലാ കുട്ടികള്‍ക്കും വാക്സിന്‍ നല്‍കേണ്ട നടപടികള്‍ പൂര്‍ത്തിയായതായി മെഡിക്കല്‍ ഓഫിസര്‍ ഇൻ ചാർജ് വഷിത ഗുണസെല്‍വി അറിയിച്ചു. ലോകാരോഗ്യ സംഘടന കൺസൾട്ടൻറ് ഡോ. അനന്തൻ, ഹെൽത്ത് സൂപ്പർവൈസർ മോഹൻകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.