കൊല്ലം: എൻ.സി.പിയുടെ ആഭിമുഖ്യത്തിൽ ഒരാഴ്ചനീളുന്ന ഗാന്ധിജയന്തി ആഘോഷത്തിന് തുടക്കമായി. കൊല്ലം ബീച്ചിലെ ഗാന്ധിപ്രതിമയിൽ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം താമരക്കുളം സലിമിെൻറ നേതൃത്വത്തിൽ പ്രവർത്തകർ ഹാരാർപ്പണം നടത്തി. രക്തദാനം, സേവനവാരം അടക്കമുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകി. ജയിംസ് ചാക്കോ അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറിമാരായ പറക്കുളം ശിവദാസൻ, രാഘവൻപിള്ള, ന്യൂനപക്ഷ സെക്രട്ടറി വിശ്വമോഹൻദാസ്, ജില്ല പ്രസിഡൻറ് പുന്നല ജബ്ബാർ, ജി. പത്മാകരൻ, അനിൽ പടിക്കൽ, ജയദേവി ബാലചന്ദ്രൻ, ഷാഹുൽ ഹമീദ്, ബനടിക്റ്റ് വിൽസൺ, ടോളി ഫാസിൽ, വിനോദ് എന്നിവർ സംസാരിച്ചു. അനുശോചിച്ചു കൊല്ലം: െഎ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് എസ്.എ. പുതിയവളപ്പിലിെൻറ വേർപാടിൽ പാർട്ടി ജില്ല കമ്മിറ്റി അനുശോചിച്ചു. സെക്രട്ടറി എ.എം. ഷെരീഫ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ദേശീയ ട്രഷറർ ഡോ. എ.എ. അമീൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് യു.എ. സലാം അധ്യക്ഷതവഹിച്ചു. സൈനുദ്ദീൻ ആദിനാട്, കണ്ണാടിയിൽ നസീർ, അബ്ദുൽ സലാം അൽഹന, സുലൈമാൻ കുഞ്ഞ് ഏരിയാപ്പുറം, ഷെഫീഖ് വെറ്റമുക്ക്, ആഷിഖ്, അനസ് എന്നിവർ സംസാരിച്ചു. കൊല്ലം: എസ്.എ. പുതിയ വളപ്പിലിെൻറ നിര്യാണത്തിലൂടെ നഷ്ടപ്പെട്ടത് ആദർശ രാഷ്ട്രീയത്തിെൻറ മുഖമായിരുെന്നന്ന് െഎ.എൻ.എൽ ദേശീയ ട്രഷറർ ഡോ.എ.എ. അമീൻ പറഞ്ഞു. കൊല്ലത്ത് എൻ.എൽ.യുവിൻറ നേതൃത്വത്തിൽ ചേർന്ന അനുശോചനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.എൽ.യു ജില്ല പ്രസിഡൻറ് യു.എ. സലാം അധ്യക്ഷതവഹിച്ചു. െഎ.എൻ.എൽ ജില്ല സെക്രട്ടറി എ.എം. ഷെരീഫ്, എൻ.എൽ.യു ജില്ല സെക്രട്ടറി സൈനുദ്ദീൻ ആദിനാട്, ഹുസൈൻ ഷാജി, ഗോപാലകൃഷ്ണൻ കുന്നത്തൂർ, കണ്ണാടിയിൽ നസീർ, അബ്ദുൽ സലാം അൽഹന, സുലൈമാൻ കുഞ്ഞ് ഏരിയാപ്പുറം, ഷംസുദ്ദീൻ ഭായി എന്നിവർ സംസാരിച്ചു. സാദിഖ് ക്ലാപ്പന സ്വാഗതവും ഹനീഫ ഒാച്ചിറ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.