കൊട്ടാരക്കര: അധികൃതർ അവഗണിച്ചിട്ടിരുന്ന റോഡ് ജനകീയ കൂട്ടായ്മയിലൂടെ സഞ്ചാരയോഗ്യമാക്കി. ഗാന്ധിജയന്തി ദിനത്തിൽ നടന്ന സേവന പ്രവർത്തനത്തിന് ജന പങ്കാളിത്തം ഏറെയായിരുന്നു. കൊട്ടാരക്കര-നീലേശ്വരം- കത്തോലിക്കാപള്ളി-മംഗലത്ത് റോഡിെൻറ കാടുപിടിച്ചുകിടന്ന ഭാഗങ്ങളാണ് ജനങ്ങൾ വൃത്തിയാക്കിയത്. നീലേശ്വരം ഒരുമ പുരുഷ സ്വയംസഹായ സംഘവും പ്രിയദർശിനി കുടുംബശ്രീ യൂനിറ്റും നാട്ടുകാരും ചേർന്നാണ് സഞ്ചാര യോഗ്യമാക്കിയത്. അംഗൻവാടി ഉൾപ്പെടെ റോഡരികിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും കാടുമൂടികിടക്കുന്ന ഇവിടം വൃത്തിയാക്കാൻ പഞ്ചായത്ത് അധികൃതർ തയാറായില്ലെന്ന് നാട്ടുകാർ പരാതിെപ്പടുന്നു. ഇഴ ജന്തുക്കളെ ഭയന്ന് ഇതുവഴിയുള്ള രാത്രി യാത്ര നാട്ടുകാർ ഒഴിവാക്കിയിരുന്നു. ഒരുമ പുരുഷ സ്വയംസഹായ സംഘം ഭാരവാഹികളായ ജോൺസൺ, സുകുമാരൻ, മംഗലം ബാബു, പ്രിയദർശിനി കുടുംബശ്രീ ഭാരവാഹികളായ ഉഷാ ദേവി, മിനി മോഹനൻ എന്നിവർ നേതൃത്വം നൽകി. ഗാന്ധിജയന്തി ദിനാചരണം കടയ്ക്കൽ: കുമ്മിൾ ഗവ. എച്ച്.എസ്.എസ് എൻ.എസ്.എസ് യൂനിറ്റിെൻറ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാചരണവും മാതൃകാ ഗ്രാമം രൂപവത്കരണവും സംഘടിപ്പിച്ചു. എൻ.എസ്.എസ് വളൻറിയർമാർ കടയ്ക്കൽ പൊലീസ് സ്റ്റേഷനും പരിസരവും ശുചിയാക്കി. കടയ്ക്കൽ പഞ്ചായത്ത് പ്രസിഡൻറ് ആർ.എസ്. ബിജു ഉദ്ഘാടനം ചെയ്തു. കടയ്ക്കൽ സി.െഎ എസ്. സാനി, എസ്.െഎ ദിലീഷ്, എൻ.എസ്.എസ് പ്രോഗ്രാം ഒാഫിസർ സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.