---കൊട്ടാരക്കര: ദലിത് യുവാവിനെ മർദിച്ച സംഭവത്തിൽ ഏറെ വിവാദങ്ങൾക്ക് ശേഷം പുത്തൂർ എസ്.െഎയെ മാറ്റിനിയമിച്ചു. ആരോപണവിധേയനായ എസ്.ഐ പ്രവീണിനെ ആദ്യം ചുമതലയിൽനിന്ന് നീക്കുകയും വീണ്ടും ഇദ്ദേഹത്തിന് തന്നെ ചുമതല നൽകിയതും വിവാദമായിരുന്നു. പ്രതിഷേധം കനത്തതോടെയാണ് പ്രവീണിനെ മാറ്റി പകരം എൻ. ജയകുമാറിനെ കഴിഞ്ഞദിവസം നിയമിച്ചത്. 24ന് രാത്രിയിലായിരുന്നു സംഭവം. കോട്ടാത്തല കുറുമ്പാലൂർ പൂതകുഴി പടിഞ്ഞാറ്റേതിൽ വീട്ടിൽ വി.എസ്. സുധനെ(38)യാണ് സഹോദരി സ്മിതയുടെ പരാതിയിൽ പുത്തൂർ എസ്.ഐ പ്രവീണും മറ്റ് രണ്ട് പൊലീസുകാരും ചേർന്ന് വീട്ടിൽനിന്ന് അറസ്റ്റ് ചെയ്ത് സഹോദരിയുടെയും അമ്മയുടെയും മുന്നിൽവെച്ച് മർദിച്ചത്. തുടർന്ന് സഹോദരി സ്റ്റേഷനിലെത്തി പരാതി പിൻവലിച്ചിട്ടും ബലമായി പല പേപ്പറുകളിലും ഒപ്പിടീപ്പിച്ചിട്ട് കൂടുതൽ വകുപ്പുകൾ ചുമത്തി സുധനെ റിമാൻഡ് ചെയ്യുകയായിരുെന്നന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു. മർദനത്തിൽ അവശനായ സുധൻ കൊട്ടാരക്കര സബ് ജയിലിൽ കുഴഞ്ഞുവീഴുകയും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിക്കുകയുമായിരുന്നു. സുധെൻറ ബന്ധുക്കൾ കൊല്ലം റൂറൽ എസ്.പിക്ക് നൽകിയ പരാതിയെ തുടർന്ന് എസ്.ഐയെ ചുമതലയിൽനിന്ന് നീക്കംചെയ്തതായും റൂറൽ ജില്ല പൊലീസ് ആസ്ഥാനത്തേക്ക് മാറ്റിയതായും റൂറൽ എസ്.പി പറഞ്ഞിരുന്നു. എന്നാൽ, രണ്ടുദിവസങ്ങൾക്ക് ശേഷം വീണ്ടും ഇതേ എസ്.ഐ സ്റ്റേഷനിലെത്തി സ്റ്റേഷൻ ഡ്യൂട്ടി ചെയ്യുകയും പൊലീസ് ജീപ്പിൽ പുത്തൂർ നഗരത്തിൽ പട്രോളിങ് നടത്തുകയും ചെയ്തു. എസ്.ഐയെ മാറ്റിയതായി പത്രമാധ്യമങ്ങളിൽ വാർത്തയും വന്നിരുന്നു. ഭരണകക്ഷിയിൽപെട്ട ഒരു നേതാവിെൻറ സഹായത്തോടെയാണ് ഇയാൾ തിരിച്ചെത്തിയതെന്ന ആരോപണം ഉയർന്നിരുന്നു. ദലിത് യുവാവിനെ മർദിച്ച സംഭവത്തിൽ കോടതിയും ഇടപെട്ടിരുന്നു. മനുഷ്യാവകാശ കമീഷനലിലും അഞ്ചോളം പരാതികൾ പ്രവീണിനെതിരെ നിലനിൽക്കുന്നുണ്ട്. പ്രതിഷേധം ശക്തമായതോടെയാണ് ഇദ്ദേഹത്തെ വീണ്ടും ചുമതലയിൽനിന്ന് നീക്കി പുതിയയാളെ നിയമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.