നിലമ്പൂർ: അന്തർ സംസ്ഥാന മോഷ്ടാവും പിടികിട്ടാപ്പുള്ളിയുമായ യുവാവ് നിലമ്പൂർ പൊലീസിെൻറ പിടിയിലായി. കൊല്ലം കരുനാഗപ്പള്ളി വടക്കുമുറി പടനായർ കുളങ്ങര തുളസി ഭവനത്തിൽ അനിൽകുമാർ എന്ന തുറമുഖം അനിലാണ് നിലമ്പൂർ സി.ഐ കെ.എം. ബിജുവിെൻറയും സംഘത്തിെൻറയും പിടിയിലായത്. മലപ്പുറം ജില്ലയിൽ അടുത്ത കാലങ്ങളിലായി നടന്ന മാല പിടിച്ചുപറിക്കൽ കേസുകളുടെ അന്വേഷണത്തിനിടെയാണ് നിലമ്പൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുവെച്ച് പ്രതി പിടിയിലായത്. ചോദ‍്യംചെയ്യലിൽ കൊല്ലം, തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ സമാനമായ നിരവധി കേസുകളിൽ പ്രതിയാണെന്ന് തെളിഞ്ഞു. കൊല്ലം ജില്ലയിലെ ശൂരനാട്, കരുനാഗപ്പള്ളി, ഓച്ചിറ, ചവറ, ശാസ്താംകോട്ട തുടങ്ങി പത്തോളം പൊലീസ് സ്റ്റേഷനുകളിൽ മാല പൊട്ടിക്കൽ, ബലാത്സംഗ കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. അങ്ങാടിപ്പുറെത്ത വാടക ക്വാർട്ടേഴ്സിലും തമിഴ്നാട് ആമ്പൂർ എന്ന സ്ഥലത്തും ഒളിവിൽ താമസിക്കുകയായിരുന്നു. രണ്ടിടങ്ങളിലും ഭാര‍്യമാരുണ്ട്. പിടിച്ചുപറിക്കായി നിലമ്പൂരിലെത്തിയ സമയത്താണ് പൊലീസ് വലയിലായത്. നിലമ്പൂർ കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രെൻറ മേൽനോട്ടത്തിലാണ് അന്വേഷണം നടന്നിരുന്നത്. സി.ഐയെ കൂടാതെ നിലമ്പൂർ എസ്.ഐ ബിനു തോമസ്, അഡീഷനൽ എസ്.ഐ സി. പ്രദീപ്കുമാർ, പ്രത‍്യേക അന്വേഷണ സംഘത്തിൽപ്പെട്ട എ.എസ്.ഐ പി. മോഹൻദാസ്, സീനിയർ സി.പി.ഒ ശ്രീകുമാർ, സി.പി.ഒമാരായ മനോജ്, ജയരാജ്, ബിനോബ്, ജാബിർ, പ്രദീപ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പടം: 6 അനിൽകുമാർ എന്ന തുറമുഖം അനിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.