കരമന: അപൂർവ രോഗത്തിെൻറ പിടിയിലായി വൃക്കകളും ശ്വാസകോശവും ആന്തരികാവയവങ്ങളും തകരാറിലായ നിർധന യുവതി ചികിത്സ സഹായം തേടുന്നു. കരമന ശ്രീരാമവിലാസത്തിൽ പി. തുളസിയാണ് (38) ശരീരത്തിലെ ത്വക്ക് കട്ടിയായി ആന്തരികാവയവങ്ങൾ തകരാറിലാകുന്ന സെലറോ ഡെർമ എന്ന അപൂർവരോഗം ബാധിച്ച് കരുണ തേടുന്നത്. മാതാപിതാക്കൾ മരിച്ച തുളസി ഏക സഹോദരൻ പരശുരാമെൻറ സംരക്ഷണയിലാണ് കഴിയുന്നത്. 13 വർഷമായി അസുഖബാധിതയായി തുളസിയുടെ ചികിത്സക്ക് പരശുരാമൻ സ്വന്തമായുണ്ടായിരുന്ന കടപോലും വിറ്റു. ഉപജീവനമാർഗമായ കട നഷ്ടപ്പെട്ടതിനു പിന്നാലെ കിടപ്പാടവും കൈവിട്ട് വാടകക്കെട്ടിടത്തിലാണ് സഹോദരങ്ങളുടെ താമസം. ചികിത്സ സഹായം പ്രതീക്ഷിച്ച് എസ്.ബി.െഎയുടെ കരമന ബ്രാഞ്ചിൽ പി. തുളസിയുടെ പേരിൽ 3184333541 എന്ന അക്കൗണ്ട് തുറന്നിട്ടുണ്ട്. െഎ.എഫ്.എസ് കോഡ്: SBIN0011724. ഫോൺ: 9387837183.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.