മലയോര ഹൈവേ: പ്രതിഷേധവുമായി ആക്​ഷൻ കൗൺസിൽ

* ജനം കുടിയൊഴിപ്പിക്കൽ ഭീതിയിൽ അഞ്ചൽ: നിർദിഷ്ട മലയോര ഹൈവേയുടെ രൂപരേഖ മാറ്റുന്നതിനെതിരെ പ്രതിഷേധവുമായി ആക്ഷൻ കൗൺസിൽ രംഗത്ത്. സംസ്ഥാനത്തെ മലയോരപ്രദേശങ്ങളെ ബന്ധിപ്പിച്ച് കാസർകോട് ജില്ലയിലെ നന്ദാരപ്പറമ്പ് മുതൽ പാറശ്ശാല വരെ പുതുതായി നിർമിക്കുന്ന മലയോര ഹൈവേ, അഞ്ചൽ ടൗണിലൂടെ കുളത്തൂപ്പുഴ വഴി കടന്നുപോകുന്ന വിധത്തിലായിരുന്നു ആദ്യഘട്ട സർവേ നടത്തിയിരുന്നത്. എന്നാൽ ഇതുമാറ്റി പകരം അഞ്ചൽ അഗസ്ത്യക്കോട് അമ്പലംമുക്ക് മുതൽ, കുളത്തൂപ്പുഴ റോഡിൽ ആലഞ്ചേരി ജങ്ഷനിലെത്തുന്ന വിധത്തിലാണ് പുനഃക്രമീകരിച്ചിട്ടുള്ളത്. പുതിയ രൂപരേഖ ജനങ്ങളിൽ കുടിയൊഴിപ്പിക്കൽഭീതി സൃഷ്ടിച്ചിരിക്കുകയാണ്. പ്രദേശവാസികളുടെ വീടുകളും ഭൂമിയും മറ്റ് ഉപജീവനമാർഗങ്ങളും ഇല്ലാതാക്കുന്ന സമീപനം അംഗീകരിക്കാനാവില്ലെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു. തദ്ദേശവാസികൾക്ക് മലയോര ഹൈവേ മൂലമുണ്ടാകാനിടയുള്ള കഷ്ടനഷ്ടങ്ങൾക്ക് പരിഹാരം നൽകുന്നതിനോ നാട്ടുകാരിലെ ആശങ്ക ദൂരീകരിക്കുന്നതിനോ അധികൃതർ തയാറാകുന്നില്ല. മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, കലക്ടർ തുടങ്ങിയവരെ തങ്ങളുടെ ആശങ്കയും പരാതികളും അറിയിെച്ചങ്കിലും ഫലമുണ്ടായില്ലെന്ന് ആക്ഷൻ കൗൺസിൽ കൺവീനർ എസ്. ഷീജ, സെക്രട്ടറി ലളിതമ്മ, അംഗങ്ങളായ ശ്രീധരൻപിള്ള, ജറി ചാക്കോ ജാക്സൺ എന്നിവർ പറഞ്ഞു. മന്ത്രി വസതിയിലും ആദ്യക്ഷരമധുരം -ചിത്രം - അഞ്ചൽ: മന്ത്രി കെ. രാജുവി​െൻറ വസതിയിലും എഴുത്തിനിരുത്ത് നടന്നു. പുനലൂർ വട്ടപ്പട സ്വദേശിയായ പെൺകുഞ്ഞിനാണ് മന്ത്രി ആദ്യക്ഷരം പകർന്ന് നൽകിയത്. പ്രവാസിയായ കുട്ടിയുടെ പിതാവ് ഗൾഫിൽനിന്ന് മന്ത്രിയെ വിളിച്ച് ത​െൻറ ആഗ്രഹം അറിയിച്ചിരുന്നു. തുടർന്ന് കുഞ്ഞുമായി മാതാവും ബന്ധുക്കളും ഏരൂർ നെട്ടയത്തുള്ള മന്ത്രിയുടെ വീട്ടിലെത്തിയാണ് എഴുത്തിനിരുത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.