വിഴിഞ്ഞം പദ്ധതിക്ക്​ പാറഖനനം വെളിയത്ത് നാട്ടുകാർ പ്രക്ഷോഭത്തിന്​

വെളിയം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി വെളിയത്തെ ക്വാറികളിൽനിന്ന് പാറ ഖനനം നടത്താനുള്ള നീക്കത്തിനെതിരെ നാട്ടുകാർ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. ഇടതുസംഘടനകളും സർക്കാർ നീക്കത്തിനെതിരാണ്. കേരള ശാസ്ത്രസാഹിത്യപരിഷത്തടക്കം ഖനനത്തിനെതിരെ ശക്തമായ പ്രതിരോധം ആവശ്യമാെണന്ന നിലപാടിലാണ്. നൂറോളം പേർ ചേർന്ന് വെളിയം പടിഞ്ഞാറ്റിൻകരയിൽ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് പ്രവർത്തനം നടത്തുന്നുണ്ട്. പഞ്ചായത്തിലെ ആറ് ക്വാറികളിലാണ് അദാനി ഗ്രൂപ്പിന് ഖനനാനുമതി ലഭിച്ചിരിക്കുന്നത്. കുടവട്ടൂരിൽ അഞ്ച് ക്വാറികളും വെളിയം പടിഞ്ഞാറ്റിൻകരയിൽ ഒരു ക്വാറിയുമാണുള്ളത്. ഇവിടെ അനധികൃതഖനനം നടക്കുന്നതിനെതിരെ പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും കലക്ടർക്കും വകുപ്പു മന്ത്രിക്കും പരാതി നൽകിയിരുന്നു. തുടർന്നാണ് പാറപൊട്ടിക്കൽ നിർത്തിവെച്ചത്. ഇപ്പോൾ വീണ്ടും ഖനനം തുടരാൻ അനുമതി നൽകിയതോടെ നാട്ടുകാർ സർക്കാറിനെതിരെ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ശക്തമായ എതിർപ്പുമായി എത്തിയിട്ടുണ്ട്. സമീപ പഞ്ചായത്തായ പൂയപ്പള്ളി, വെളിനല്ലൂർ എന്നിവിടങ്ങളിലും പദ്ധതിക്കായി പാറഖനനം നടക്കും. എന്നാൽ, അധികൃതർ ഇതു രഹസ്യമാക്കിയശേഷം പഞ്ചായത്തി​െൻറ അനുമതി വാങ്ങാനുള്ള തീരുമാനത്തിലാണ്. ശക്തമായ പരിസ്ഥിതി സമരം നടക്കുന്ന രണ്ട് പഞ്ചായത്തുകളാണ് വെളിയവും വെളിനല്ലൂരും. ഇവിടെ നൂറുകണക്കിന് വീടുകൾക്ക് സമീപമാണ് ക്വാറികൾ പ്രവർത്തിക്കുന്നത്. ഖനനത്തിൽ നിരവധി വീടുകൾ നശിക്കുകയും പാറ വീണ് പത്തോളം പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. കൊട്ടാരക്കര മേഖലയിൽ ആകെ 23 ക്വാറികൾക്കാണ് അദാനി ഗ്രൂപ്പിനായി ഖനനാനുതി സർക്കാർ നൽകിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.