കാട്ടാക്കട: ഗ്രാമങ്ങളില്‍ വിവിധക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും നടന്നു. തൂങ്ങാംപാറ ഇറയാംകോട് മഹാദേവർ ക്ഷേത്രത്തിൽ തന്ത്രി മഹാദേവൻപോറ്റി നേതൃത്വം നൽകി. അധ്യാപകനായ എൻ. പുരുഷോത്തമൻ നായർ, കെ. സുഭദ്ര അമ്മ തുടങ്ങിയവർ കുട്ടികളെ എഴുത്തിനിരുത്തി. ചായ്ക്കുളം ഇളവൻകോണം യക്ഷിയമ്മ ആൽത്തറദേവി ക്ഷേത്രത്തിൽ വിശേഷാൽ പൂജയും പൂജയെടുപ്പും വിദ്യാരംഭവും നടന്നു. മേൽശാന്തി മുരളീധരൻ പോറ്റി നേതൃത്വം നൽകി. വിശ്വദീപ്തി സീനിയർ സെക്കൻഡറി സ്‌കൂളിൽ വിജയദശമി ആഘോഷവും വിദ്യാരംഭവും നടന്നു. അജി ദൈവപ്പുര അക്ഷരങ്ങളിലും ഗായത്രി സംഗീതത്തിലും വിദ്യാരംഭം കുറിച്ചു. മാർ ഇവാനിയോസ് കോളജ് മുൻ പ്രിൻസിപ്പൽ റവ. ഡോ. മാത്യു മനക്കരക്കാവിൽ നേതൃത്വംനൽകി. പ്രിൻസിപ്പൽ ഫാ. ജോൺ വർഗീസ്, മാനേജർ ഫാ. ജോർജ് കൈമലയിൽ, പി.ടി.എ പ്രസിഡൻറ് അലക്സ് ജേക്കബ്, സ്റ്റാഫ് സെക്രട്ടറി സനൽ കുമാർ എന്നിവർ പങ്കെടുത്തു. കളരിപ്പണിക്കർ ഗണകകണിശ സഭ വിദ്യാരംഭ ദിനം ജോതിഷാചാരദിനമായി ആചരിച്ചു. വിദ്യാരംഭവും മുതിർന്ന ജോതിഷികളെ ആദരിക്കലും സംഘടിപ്പിച്ചു. ദേശീയ പ്രസിഡൻറ് ഡോ. പാച്ചല്ലൂർ അശോകൻ, ജില്ല പ്രസിഡൻറ് പൂഴനാട് പ്രഭാകരൻ, സെക്രട്ടറി പെരുങ്കടവിള വിജയകുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.